ആവേശമുണർത്തുന്ന സംഗീതത്തിന്റെ അകമ്പടിയിൽ മരക്കാർ ടീസർ

November 28, 2021

കാത്തിരിപ്പിനൊടുവിൽ ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’ റിലീസിന് ഒരുങ്ങുകയാണ്. ഡിസംബർ രണ്ടിന് ചിത്രം തിയേറ്ററുകളിലേക്ക് എത്തും. റിലീസിന് മുന്നോടിയായി മരക്കാർ സിനിമയുടെ മൂന്നാമത്തെ ടീസർ എത്തിയിരിക്കുകയാണ്.  മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ മൂന്നു ടീസറുകൾക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

2017-ൽ ചിത്രം പ്രഖ്യാപിച്ച സമയം മുതൽ തന്നെ ഈ ഇതിഹാസ കഥ ആവേശത്തിന്റെ അലകൾ ഉണർത്തിയിരുന്നു. നാവിക യോദ്ധാവും സാഹസികനുമായ കുഞ്ഞാലി മരക്കാർ നാലാമന്റെ കഥയാണ് പങ്കുവയ്ക്കുന്നത്.മലയാള സിനിമയിലെ മികച്ച മുഖ്യധാരാ സംവിധായകനായ പ്രിയദർശൻ നിരവധി ഭാഷകളിലും കഴിവ് തെളിയിച്ചിട്ടുണ്ട്.അതുകൊണ്ടുതന്നെ മൂന്നു ദേശീയ പുരസ്കാരങ്ങളുമായി പ്രദർശനത്തിന് എത്തുന്ന ചിത്രവും വലിയ പ്രതീക്ഷയാണ് സമ്മാനിക്കുന്നത്.

Read More: സംസ്ഥാനത്ത് ഇന്ന് 4741 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

മരക്കാർ, അറബിക്കടലിന്റെ സിംഹം മലയാളത്തിൽ ഇതുവരെ നിർമ്മിച്ചതിൽവെച്ച് ഏറ്റവും ചെലവേറിയ സിനിമയാണ്. സിനിമയുടെ ബജറ്റ് 100 കോടിയിലധികം വരുമെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ നാവിക സേനയുടെ മഹത്വത്തിന് വേണ്ടി സമർപ്പിക്കപ്പെട്ടതാണ് ചിത്രം.

Story highlights- marakkar third teaser