ഗെയിമിനിടയിൽ റിനിയ്ക്ക് അപ്രതീക്ഷിതമായൊരു പിറന്നാൾ സർപ്രൈസ്- വിഡിയോ

November 29, 2021

മലയാളികളുടെ ഇഷ്ട ടെലിവിഷൻ പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടി വിയിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്. ടെലിവിഷൻ- സിനിമ രംഗത്തെ അഭിനേതാക്കളും സോഷ്യൽ മീഡിയ താരങ്ങളുമൊക്കെയാണ് സ്റ്റാർ മാജിക് വേദിയിൽ അണിനിരക്കാറുള്ളത്. മികച്ച അഭിപ്രായം നേടി മുന്നേറുന്ന ഷോയിലെ താരങ്ങളിൽ ഒരാളാണ് റിനി രാജ്. സീരിയൽ രംഗത്ത് നിന്നും സ്റ്റാർ മാജിക്കിന്റെ അവിഭാജ്യ ഘടകമായ റിനി രാജിന്റെ ജന്മദിനം വ്യത്യസ്തമായി ആഘോഷിച്ചിരിക്കുകയാണ് ചിരിവേദി.

ഗെയിമിനിടയിലാണ് അപ്രതീക്ഷിതമായി റിനിയ്ക്ക് താരങ്ങളെല്ലാം ചേർന്ന് സർപ്രൈസ് ആഘോഷം ഒരുക്കിയത്. ഇരുപത്തിരണ്ടാം പിറന്നാളാണ് റിനി താര സുഹൃത്തുക്കൾക്കൊപ്പം ആഘോഷമാക്കിയത്. 12 വയസുമുതൽ അഭിനയലോകത്ത് സജീവമാണ് റിനി രാജ്. ഒട്ടേറെ പരമ്പരകളിൽ ഇതിനോടകം വേഷമിട്ടുകഴിഞ്ഞു.

Read More: ‘അബ്ബ മോൻ എവിടെ?’- മകനൊപ്പമുള്ള രസകരമായ വിഡിയോ പങ്കുവെച്ച് സൗബിൻ ഷാഹിർ

രസകരമായ നിമിഷങ്ങൾ എന്നും മലയാളികൾക്ക് സമ്മാനിക്കുന്ന ജനപ്രിയ ഷോയാണ് സ്റ്റാർ മാജിക്. അഭിനയ രംഗത്തെയും സമൂഹമാധ്യമങ്ങളിലെയും താരങ്ങളാണ് ഫ്‌ളവേഴ്‌സ് ടി വി ഒരുക്കുന്ന സ്റ്റാർ മാജിക്കിൽ അണിനിരക്കുന്നത്. സീരിയൽ രംഗത്ത് നിന്നും എത്തിയ അഭിനേതാക്കൾക്കും ഒട്ടേറെ ആരാധകരെ സമ്മാനിച്ചത് സ്റ്റാർ മാജിക് വേദിയാണ്.

Story highlights- rini raj’s birthday celebration