മാതാപിതാക്കളെ കണ്ടെത്താനുള്ള യാത്രക്കിടെ ഫ്ളവേഴ്സ് ഒരു കോടി വേദിയിൽ; പിറന്നാൾ മധുരം സഹോദരിക്കൊപ്പം ഒരുക്കിയതിന്റെ സന്തോഷത്തിൽ വിനയ്, സ്നേഹം നിറച്ചൊരു വിഡിയോ

November 7, 2021

അച്ഛനും അമ്മയും ആരെന്നറിയാത്ത ബാല്യമായിരുന്നു വിനയ്‌യുടേത്. പത്തനാപുരം ഗാന്ധിഭവൻ ഓർഫനേജിൽ നിന്നും ജീവിതം തുടങ്ങിയ വിനയ്, നിരവധി പ്രതിസന്ധി ഘട്ടങ്ങളെ അതിജീവിച്ചവനാണ്. മാതാപിതാക്കൾ മരിച്ചുപോയെന്ന് പലരും പറഞ്ഞെങ്കിലും അതൊന്നും വിശ്വസിക്കാതെ അവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഈ ബാലൻ.

മാതാപിതാക്കളെ കണ്ടെത്തുന്നതിനായുള്ള യാത്രക്കിടെയാണ് വിനയ് ഫ്ളവേഴ്സ് ഒരു കോടിയിൽ എത്തിയത്..ഒരു കോടിയിൽ വേദിയിൽ തന്റെ ജീവിതകഥകൾ പങ്കുവെച്ച ഈ ബാലൻ തന്റെ മാതാപിതാക്കൾ ഈ പരുപാടി കാണുന്നുണ്ടെങ്കിൽ തന്നെ വന്ന് കാണണം എന്നും കൂടെകൂട്ടണമെന്നും പറയുന്നുണ്ട്. ഒപ്പം തന്റെ സഹോദരിക്കൊപ്പം പിറന്നാൾ ആഘോഷിക്കണമെന്ന് തനിക്ക് ആഗ്രഹം ഉണ്ടെന്നും പറഞ്ഞിരുന്നു. ഇപ്പോഴിതാ വിനയ് യുടെ ഈ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് പത്തനാപുരം ഗാന്ധിഭവൻ ഓർഫനേജ് അധികൃതർ.

അടുത്തിടെയാണ് തനിക്കൊരു സഹോദരി ഉണ്ടെന്ന് വിനയ് അറിഞ്ഞത്. പത്തനാപുരം ഗാന്ധിഭവനിലാണ് വിനയ്‌യുടെ സഹോദരി ശ്രീക്കുട്ടി താമസിക്കുന്നത്. ഓർഫനേജ് അധികൃതരും സാമൂഹ്യപ്രവർത്തകരും ചേർന്നാണ് വിനയ്‌യുടെ പിറന്നാൾ സഹോദരിക്കൊപ്പം ആഘോഷിക്കാനുള്ള സഹായങ്ങൾ ചെയ്തത്.

Read also; റെയിൽവേ ട്രാക്കിൽ നിന്നും വേസ്റ്റ് ഗ്ലാസുകൾ പെറുക്കി ജീവിതം തുടങ്ങി; ഒരു കോടി വേദിയിൽ നിന്നും ലഭിച്ച തുകയുമായി ആമിനക്കുട്ടിയുടെ ആഗ്രഹം നിറവേറ്റാൻ ഇറങ്ങിയ പൊലീസുകാരൻ…

അതേസമയം സഹോദരിയെ കണ്ടെത്തിയതുപോലെ മാതാപിതാക്കളെയും കണ്ടെത്താൻ കഴിയും എന്നുള്ള പ്രതീക്ഷയിലാണ് വിനയ്.

എയർപ്പോർട്ടിൽ ലോട്ടറി വിൽപ്പന നടത്തിയാണ് വിനയ് ജീവിതമാർഗം കണ്ടെത്തുന്നത്. ബിഎസ് സി ആനിമേഷൻ കോഴ്സ് ചെയ്തുകൊണ്ടിരിക്കുന്ന വിനയ് ഇതിന് പുറമെയും നിരവധി ജോലികൾ ചെയ്യുന്നുണ്ട്. ഇതിനോടകം നിരവധി സിനിമകളിലും മുഖം കാണിച്ചുകഴിഞ്ഞു വിനയ്. എന്നെങ്കിലും ഒരിക്കൽ തന്നെ കണ്ട് തിരിച്ചറിഞ്ഞ് തന്റെ മാതാപിതാക്കൾ തേടിയെത്തും എന്ന പ്രതീക്ഷയിലാണ് വിനയ്‌യുടെ ഓരോ യാത്രകളും.

Story highlights; Vinay Birthday celebration with sisiter