കണ്ണുനിറയാതെ കണ്ടിരിക്കാനാകില്ല, ഈ അസാധ്യ പ്രകടനം- അഭിനയ മുഹൂർത്തങ്ങൾ അമ്പരപ്പിച്ച് മിടുക്കി

ലോകമലയാളികളുടെ ഹൃദയതാളങ്ങള്‍ പോലും കീഴടക്കിയ പരിപാടിയാണ് ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയ പരിപാടി വീണ്ടും ജനഹൃദയങ്ങൾ കീഴടക്കി മുന്നേറുകയാണ്. രചന നാരായണൻകുട്ടി അവതാരകയായി എത്തുന്ന പരിപാടിയിൽ ഒട്ടേറെ കഴിവുറ്റ കലാകാരന്മാർ അണിനിരക്കാറുണ്ട്. ഇപ്പോഴിതാ, അഭിനയത്തിൽ അത്ഭുതങ്ങൾ സൃഷ്‌ടിച്ച ഒരു മിടുക്കി കോമഡി ഉത്സവത്തിന്റെ വൈറൽ സെഗ്മന്റിലൂടെ വേദിയിലേക്ക് എത്തിയിരിക്കുകയാണ്.

കട്ടപ്പന സ്വദേശിനിയായ ദേവനന്ദ സമൂഹമാധ്യമങ്ങളിലെ താരമാണ്. കെ പി എ സി ലളിത, ഉർവശി തുടങ്ങിയവരുടെ കഥാപാത്രങ്ങൾക്ക് ലിപ് സിങ്ക് ചെയ്ത് അഭിനയിക്കുന്ന ദേവനന്ദയുടെ വിഡിയോകൾ വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഉത്സവ വേദിയിലും കയ്യടികളോടെയാണ് ദേവാനന്ദയുടെ അഭിനയമുഹൂർത്തങ്ങൾ ഏറ്റെടുത്തത്. കണ്ണുനിറയാതെ കണ്ടിരിക്കാൻ ആകില്ല ഈ മിടുക്കിയുടെ പ്രകടനം.

Read More: ശബ്ദം കേട്ടാൽ പോലും എല്ലുകൾ പൊടിയും; 32 വർഷത്തിനിടെ ഒരിക്കൽ പോലും നടന്നിട്ടില്ല- വീൽചെയറിൽ ലോകത്തിന് പ്രകാശം പകർന്ന് ധന്യ രവി

ലോകടെലിവിഷന്‍ രംഗത്തുതന്നെ ആദ്യമായാണ് ചിരിയും കലയും ഇഴചേര്‍ത്ത്, കോമഡി ഉത്സവം എന്ന മനോഹരമായ പരിപാടി പ്രേക്ഷകര്‍ക്ക് ദൃശ്യവിസ്മയം സമ്മാനിച്ചത്.  ഭാഷയുടേയും ദേശത്തിന്റേയും അതിര്‍വരമ്പുകള്‍ ഭേദിച്ചും അതുല്യ കലാകാരന്മാര്‍ കോമഡി ഉത്സവത്തിന്റെ വേദിയിലെത്തിയിട്ടുണ്ട്. പ്രേക്ഷക ലക്ഷങ്ങള്‍ക്ക് ലഭിച്ചതാകട്ടെ ആസ്വാദനത്തിന്റെ വേറിട്ട ഭാവവും. അറിയപ്പെടാതിരുന്ന ഒട്ടനവധി കലാകാരന്മാര്‍ക്ക് മുമ്പില്‍ അവസരങ്ങളുടെ പുത്തന്‍ വാതിലുകള്‍ തുറക്കുന്നതിനും ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം വഴിയൊരുക്കി.

Story highlights- devananda comedy ulsavam performance