‘ഞങ്ങളൊക്ക ജൂനിയർ മോഡൽസാ..’- പാട്ടുവേദിയിൽ ചിരിപടർത്തിയെത്തിയ കുഞ്ഞതിഥി- വിഡിയോ

January 25, 2022

മലയാളികളുടെ ഇഷ്ടം കവർന്ന ടെലിവിഷൻ ചാനലാണ് ഫ്ളവേഴ്സ് ടിവി. ചാനലിലെ എല്ലാ പരിപാടികൾക്കും ധാരാളം ആരാധകരുണ്ട്. വര്ഷങ്ങളായി പ്രേക്ഷക ഹൃദയങ്ങളിൽ ഇടംനേടിയ റിയാലിറ്റി ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ്‌ സിംഗർ. കുട്ടികളുടെ പാട്ടിനപ്പുറം ഒട്ടേറെ രസകരമായ നിമിഷങ്ങൾ പാട്ടുവേദിയിൽ പിറക്കാറുണ്ട്. ഇപ്പോഴിതാ, ഹൃദ്യവും രസകരവുമായ ഒരു നിമിഷം പാട്ടുവേദിയിൽ പിറന്നിരിക്കുകയാണ്.

ദുബായിൽ നടന്ന ഇന്റർനാഷണൽ ജൂനിയർ മോഡൽ ഫാഷൻ ഷോയിൽ റണ്ണർ അപ്പായ മലയാളിക്കുട്ടി സേറ പാട്ടുവേദിയിൽ അതിഥിയായി എത്തിയ എപ്പിസോഡാണ് ശ്രദ്ധനേടുന്നത്. വിജയകിരീടമൊക്കെ അണിഞ്ഞ് എത്തിയ സേറ രസകരമായ സംഭാഷണങ്ങളിലൂടെയാണ് ഹൃദയം കവരുന്നത്.

Read Also:മനോഹരമായി പാട്ട് പാടിയ മോൾക്ക് സർപ്രൈസ് ഒരുക്കി അമ്മ; പാട്ട് വേദിയിലെ സുന്ദരനിമിഷങ്ങൾ, വിഡിയോ

പാട്ടുവേദിയിലെ വിധികർത്താക്കളെയും മത്സരാർത്ഥികളെയും എല്ലാം കുഞ്ഞു സേറയ്ക്ക് അറിയാം.പക്ഷെ പാട്ടുകാരെന്ന നിലയിൽ അല്ലെന്നു മാത്രം. എല്ലാവരും സേറയുടെ കൂടെ ജൂനിയർ മോഡൽ ഫാഷൻ ഷോകളിൽ പങ്കെടുത്തവരാണ്. രസകരമായ ഈ എപ്പിസോഡിന് യുട്യൂബിൽ ഒട്ടേറെ ആരാധകരാണുള്ളത്.

Story highlights- junior model sera in flowers top singer