കുസൃതിയും കുറുമ്പും മാത്രമല്ല, നൃത്തവും വഴങ്ങും ;ചിലമ്പൊലി താളത്തിൽ ചുവടുവെച്ച് അനു- വിഡിയോ

January 23, 2022

രസകരമായ നിമിഷങ്ങൾ എന്നും മലയാളികൾക്ക് സമ്മാനിക്കുന്ന ജനപ്രിയ ഷോയാണ് സ്റ്റാർ മാജിക്. അഭിനയ രംഗത്തെയും സമൂഹമാധ്യമങ്ങളിലെയും താരങ്ങളാണ് ഫ്‌ളവേഴ്‌സ് ടി വി ഒരുക്കുന്ന സ്റ്റാർ മാജിക്കിൽ അണിനിരക്കുന്നത്. സീരിയൽ രംഗത്ത് നിന്നും എത്തിയ അഭിനേതാക്കൾക്കും ഒട്ടേറെ ആരാധകരെ സമ്മാനിച്ചത് സ്റ്റാർ മാജിക് വേദിയാണ്. മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടി അനു സ്റ്റാർ മാജിക്കിലൂടെയാണ് കൂടുതൽ ശ്രദ്ധേയയായത്.

അനുവിന്റെ രസകരമായ സംസാരത്തിനും കുസൃതിക്കും ഗെയിമുകളിലെ പ്രകടനത്തിനും ഒട്ടേറെ ആരാധകരുണ്ട്. ഇതിനെല്ലാം പുറമെ മികച്ച നർത്തകിയാണ് താനെന്നും തെളിയിച്ചിരിക്കുകയാണ് അനു. ചിരിവേദിയിൽ ചിലമ്പൊലിക്കാറ്റേ എന്ന ഗാനത്തിനാണ് അനു ചുവടുവയ്ക്കുന്നത്. യഥാർത്ഥ ഗാനരംഗത്തെ അനുസ്മരിപ്പിക്കുന്ന വേഷവിധാനങ്ങളോടെയാണ് അനുവിന്റെ നൃത്തം. അതിനോടൊപ്പം 12K വിസ്താരയുടെ ദൃശ്യവിസ്മയംകൂടി ചേർന്നപ്പോൾ പകിട്ടാർന്നൊരു പ്രകടനമായി മാറി ഈ ഗാനം.

Read Also: ഇത് ഒരു സമ്പൂർണ്ണ ഡാൻസ് കുടുംബം; അടിപൊളി നൃത്തവുമായി കുടുംബസമേതം വൃദ്ധി വിശാൽ- വിഡിയോ

സ്റ്റാർ മാജിക് ഷോയിലൂടെയും മിനി സ്‌ക്രീൻ പരമ്പരകളിലെ അനുജത്തി കുട്ടിയായും എത്തിയ അനുമോൾ ഇന്ന് പ്രേക്ഷകരുടെ വീട്ടിലെ അംഗത്തെപോലെയാണ്. ആരാധകർ തന്നെ ഇക്കാര്യം സോഷ്യൽ മീഡിയ വഴിപങ്കുവയ്ക്കാറുണ്ട്.

Story highlights- star magic fame anu dance performance