ആരാധികയുടെ സ്വപ്നം സ്റ്റാർ മാജിക് വേദിയിൽ സഫലമാക്കി ഉണ്ണി മുകുന്ദൻ- വിഡിയോ

January 17, 2022

മലയാളത്തിലെ യുവനടന്മാരിൽ ശ്രദ്ധേയനായ താരമാണ് ഉണ്ണി മുകുന്ദൻ. ഇതുവരെ അഭിനയത്തിലാണ് തിളങ്ങിയതെങ്കിലും നിർമാണത്തിലും ആലാപനത്തിലുമെല്ലാം താരം കഴിവ് തെളിയിച്ചുകഴിഞ്ഞു. മേപ്പടിയാൻ എന്ന ചിത്രമാണ് ഏറ്റവും ഒടുവിലായി ഉണ്ണി മുകുന്ദൻ നായകനായി തിയേറ്ററുകളിൽ പ്രദർശനം തുടരുന്നത്. ടെലിവിഷൻ പരിപാടികളിലും സജീവ സാന്നിധ്യമാണ് നടൻ. ഫ്‌ളവേഴ്‌സ് ടി വിയിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് വേദിയിൽ അതിഥിയായി എത്തിയ ഉണ്ണി മുകുന്ദന്റെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലും ശ്രദ്ധനേടുകയാണ്.

ഉണ്ണി മുകുന്ദന് ധാരാളം ആരാധകർ സ്റ്റാർ മാജിക് വേദിയിൽ തന്നെയുണ്ട്. പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി താരം സ്റ്റാർ മാജിക്കിൽ എത്തിയപ്പോൾ നടിയും സ്റ്റാർ മാജിക് താരവുമായ നയന ഉണ്ണി മുകുന്ദനോട് തന്റെ ഒരു സ്വപ്നം പങ്കുവെച്ചിരുന്നു. ഡയാനയുടെ സ്വപ്നം വേദിയിൽ തന്നെ യാഥാർഥ്യമാക്കി നൽകിയിരിക്കുകയാണ് നടൻ. ഈ വിഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

Read Also: നറുക്കെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ വാങ്ങിയ ടിക്കറ്റിന് സമ്മാനം; ക്രിസ്മസ്-പുതുവത്സര ബമ്പർ തുണച്ചത് കോട്ടയത്തെ പെയിന്റിംഗ് തൊഴിലാളിയെ

രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. അതുകൊണ്ടുതന്നെ പ്രേക്ഷകർക്ക് കൗതുകമുണർത്തുന്ന രീതിയിൽ ഓരോ ആഘോഷങ്ങളും മാറ്റേറുന്നതാക്കി മാറ്റാറുണ്ട് സ്റ്റാർ മാജിക് ടീം. 

Story highlights- Unni Mukundan has made fan girls dream come true on Star Magic stage