film malayalam

സിനിമാതാരവും മിമിക്രി കലാകാരനുമായ കലാഭവന്‍ ജയേഷ് അന്തരിച്ചു

ചലച്ചിത്ര താരവും മിമിക്രി കലാകാരനുമായ കലാഭവന്‍ ജയേഷ് അന്തരിച്ചു. 44 വയസ്സായിരുന്നു പ്രായം. ഒരു വര്‍ഷത്തോളമായി അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു താരം. കൊടകര ശാന്തി ആശുപത്രിയില്‍വെച്ചായിരുന്നു മരണം. രണ്ട് പതിറ്റാണ്ടോളമായി മിമിക്രി കലാരംഗത്ത് നിറസാന്നിദ്ധ്യമായിരുന്നു കലാഭവന്‍ ജയേഷ്. പതിനൊന്നോളം സിനിമകളിലും അഭിനയിച്ചു. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന സിനിമയില്‍ ജയേഷ് അവതരിപ്പിച്ച...

തിരിച്ചുവരവിനൊരുങ്ങി നവ്യ നായർ; തീ ഒരുങ്ങുന്നു

ഇഷ്ടമെന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറി നന്ദനം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് നവ്യ നായർ. വിവാഹശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന താരം അവതാരകയായും ഡാൻസറായും സിനിമയോട് ചേർന്നുനിന്നു. സമൂഹമാധ്യമങ്ങളിൽ സജീവ സാന്നിധ്യമായ താരത്തിന്റെ ഓരോ വിശേഷങ്ങളും ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ  പുതിയ ചിത്രത്തിലൂടെ...

കലിപ്പ് ലുക്കില്‍ കുഞ്ചാക്കോ ബോബന്‍; അള്ള് രാമേന്ദ്രന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് 'അള്ള് രാമേന്ദ്രന്‍'. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചത്. ഒരല്പം കലിപ്പ് ലുക്കിലുള്ള കുഞ്ചാക്കോ ബോബനാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബിലാഹരിയാണ് സംവിധാനം. ആഷിഖ് ഉസ്മാനാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്....

ഹൗസ് ഫുള്ളായി ‘കായംകുളം കൊച്ചുണ്ണി’; ഒരാഴ്‌ചത്തെ പ്രതിഫലം 42 കോടിയിലധികം..

തിയേറ്ററുകളിൽ നിറഞ്ഞാടുന്ന കായംകുളം കൊച്ചുണ്ണി, റിലീസ് ചെയ്ത ഒരാഴ്ച പിന്നിടുമ്പോൾ ചിത്രം നേടിയത് 42 കോടിയിലധികമെന്ന് റിപ്പോർട്ട്. ആഗോള കളക്ഷൻ റിപ്പോർട്ടുകൾ പ്രകാരമാണ് ഈ കണക്ക്. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ അഞ്ച് കോടിയിലധികം രൂപ ചിത്രം കേരളത്തിൽ നിന്ന് മാത്രമായി നേടിയിരുന്നു. ആദ്യമായാണ് ഒരു നിവിൻ പോളി ചിത്രം ഇത്രയധികം കളക്ഷൻ നേടുന്നത്. തുടക്കത്തില്‍ സമ്മിശ്ര...

ചിരിയുടെ നർമ്മ മുഹൂത്തങ്ങളുമായി വീണ്ടും ധർമ്മജനും വിഷ്ണുവും; ‘നിത്യഹരിത നായകൻ’ ഉടൻ

'കട്ടപ്പനയിലെ ഋഥ്വിക് റോഷൻ' എന്ന ചിത്രത്തിലൂടെ പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ച കഥാപാത്രങ്ങളാണ് വിഷ്ണു ഉണ്ണിക്കൃഷ്ണനും ധർമ്മജൻ ബോൾഗാട്ടിയും. ഇരുവരും മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന കഥാപാത്രങ്ങൾ ആണെങ്കിലും ഈ കൂട്ടുകെട്ട് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. വിഷ്ണുവും ധർമ്മജനും ഒന്നിക്കുന്ന 'നിത്യഹരിത നായകനാ'ണ് ഏറെ ആകാംഷയോടെ ആരാധകർ കാത്തിരിക്കുന്ന പുതിയ ചിത്രം, ഈ വർഷം നവംബറിൽ തിയേറ്ററുകളിൽ...

സാഹസികമായ ഒരുപാട് സീനുകൾ ചെയ്യേണ്ടി വന്നു; സവാരിക്കിടെ കുതിരകൾ കുടഞ്ഞെറിഞ്ഞു,പലപ്പോഴും രക്ഷപെട്ടത് തലനാരിഴയ്ക്ക്;കൊച്ചുണ്ണി അനുഭവങ്ങൾ പങ്കുവെച്ച് നിവിൻ

നിവിൻ പോളി നായകനായി എത്തുന്ന റോഷൻ ആൻഡ്‌റൂസ് ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ഏറെ ആകാംഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രം ഉടൻ തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഉണ്ടായ അനുഭവങ്ങൾ പങ്കുവെക്കുകയാണ് നായകൻ നിവിൻ പോളി. 1800 കളിൽ ജീവിച്ചിരുന്ന ജനകീയനായ പെരും കള്ളന്റെ കഥ പറയുന്ന ചിത്രത്തിൽ അതിസാഹസികമായ നിരവധി രംഗങ്ങൾ ചിത്രീകരിച്ചിരുന്നു. കൃത്രിമമായി ഉണ്ടാക്കിയെടുത്ത പഴയ...

പൊലീസുകാരനായി വീണ്ടും മമ്മൂട്ടി; സിനിമ ഉടൻ

നിരവധി ചിത്രങ്ങൾ വ്യത്യസ്ഥ കഥാപാത്രങ്ങളായി മലയാള സിനിമയിൽ തിളങ്ങിയ താരമാണ് മമ്മൂട്ടി. താരത്തിന്റെ പോലീസ് വേഷങ്ങളിലുള്ള ചിത്രങ്ങളാണ് ആരാധകർക്ക് ഏറെ പ്രിയപ്പെട്ടത്.. മമ്മൂട്ടി വീണ്ടും പോലീസ് വേഷത്തിൽ എത്തുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കും. മുളയൂരിലെ കാട്ടിൽ ഷൂട്ടിങ്ങിനുള്ള സജ്ജീകരണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഒക്റ്റോബർ 8 നായിരിക്കും ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക എന്നും റിപ്പോർട്ടുകൾ ഉണ്ട്. മമ്മൂട്ടി നായകനായി...

രാജേന്ദ്രന്റെ ഈ ‘മൊട്ടത്തല’യ്ക്കും പറയാനുണ്ട് ചിലത്

തമിഴ് സിനിമാ ലോകത്തെ നിറ സാന്നിധ്യമായ രാജേന്ദ്രന്‍ അറിയപ്പെടുന്നതുപോലും മൊട്ട രാജേന്ദ്രന്‍ എന്നാണ്. ഹാസ്യതാരമായും വില്ലനായുമൊക്കെ രാജേന്ദ്രന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമ്പോള്‍ ആ മൊട്ടത്തലയും പ്രേക്ഷകര്‍ ഏറ്റെടുത്തു. മൊട്ട രാജേന്ദ്രന്‍ എന്ന് സ്‌നേഹത്തോടെ താരത്തിനു പേരും നല്‍കി. കിടിലന്‍ മേയ്ക്ക് ഓവര്‍ എന്നു പറഞ്ഞ് പലരും പുകഴ്ത്തി. എന്നാല്‍ സിനിമകള്‍ക്ക് വേണ്ടി മേയ്‌ക്കോവര്‍ ചെയ്തതായിരുന്നില്ല അദ്ദേഹത്തിന്റെ തല....

അരങ്ങൊഴിഞ്ഞ അതുല്യ പ്രതിഭയ്ക്ക് വിട പറഞ്ഞ് സിനിമാ ലോകം..

മലയാള സിനിമയ്ക്ക് പകരം വയ്ക്കാനില്ലാത്ത അഭിനയ പ്രതിഭയായിരുന്നു ക്യാപ്റ്റൻ രാജു. 500 ലധികം ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ താരം കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി ഇതര  ഭാഷാ ചിത്രങ്ങളിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചു. വില്ലനായും സഹനടനായും മലയാളത്തിൽ തിളങ്ങിയ താരം സംവിധാന രംഗത്തും കൈവെച്ചിട്ടുണ്ട്. മലയാള സിനിമ ലോകത്തിന്...

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ കഥയുമായി പ്രണവ് എത്തുമ്പോൾ; ആരാധകരോട് അഭ്യർത്ഥനയുമായി സംവിധായകൻ..

ആദി’ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച താര പുത്രൻ പ്രണവ് മോഹൻലാൽ വീണ്ടും നായകനാകുന്ന പുതിയ ചിത്രമാണ് ‘ഇരുപത്തൊന്നാം നൂറ്റാണ്ട്’. രാമലീലയ്ക്ക് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും അരുൺ ഗോപിയാണ്. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് ഇരുപത്തൊന്നാം നൂറ്റാണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ കഥയുമായി...

Latest News

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ലഘൂകരിക്കും; നാളെ അര്‍ധരാത്രി മുതല്‍ കൂടുതല്‍ ഇളവുകള്‍

സംസ്ഥാനത്ത് നാളെ അര്‍ധരാത്രി മൂതല്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുന്നു. സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നാളെ അര്‍ധരാത്രി മുതല്‍ ലഘൂകരിക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉന്നതലയോഗത്തിന്...