saif ali khan

വിക്രം വേദ ഹിന്ദി റീമേക്കില്‍ കേന്ദ്ര കഥാപാത്രങ്ങളായി ഹൃത്വിക് റോഷനും സെയ്ഫ് അലിഖാനും

മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ വിക്രം വേദ എന്ന തമിഴ് ചിത്രത്തിന്റെ ഹിന്ദി റീമേക്കില്‍ ഹൃത്വിക് റോഷനും സെയ്ഫ് അലി ഖാനും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. അധോലോക നായകനായ വേദ എന്ന കഥാപാത്രത്തെയാണ് ഹൃത്വിക് റോഷന്‍ അവതരിപ്പിക്കുന്നത്. സെയഫ് അലിഖാന്‍ പൊലീസ് കഥാപാത്രമായ വിക്രത്തേയും അവതരിപ്പിക്കും. വിക്രം വേദയൊരുക്കിയ ഗായത്രി- പുഷ്‌കര്‍ കൂട്ടുകെട്ടില്‍ തന്നെയാണ് ഹിന്ദി പതിപ്പും...

പട്ടൗഡി പാലസിൽ കൃഷിതിരക്കിലാണ് തൈമൂർ- ശ്രദ്ധനേടി ചിത്രങ്ങൾ

സെയ്ഫ് അലി ഖാനും മകൻ തൈമൂർ അലി ഖാനും ലോക്ക് ഡൗൺ കാലത്ത് പട്ടൗഡി പാലസിൽ തിരക്കിലാണ്. ചിത്രരചനയും ഓൺലൈൻ പഠനവുമായി സജീവമാണ് തൈമൂർ. ഇപ്പോഴിതാ, സെയ്ഫ് അലി ഖാനൊപ്പം കൃഷിയിടത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് തൈമൂർ. ഇരുവരും ആസ്വദിച്ച് കൃഷി തിരക്കിലാണ്. ചെളിയിൽ കളിച്ചും, വിത്തുവിതച്ചും മണ്ണിനെ അടുത്തറിയുന്ന തൈമൂറിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. അതേസമയം, കരീന...

സെയ്‌ഫിനൊപ്പം അഭിനയിക്കാൻ കാത്തിരിക്കുന്നുവെന്ന് പ്രഭാസ്- ആദിപുരുഷിൽ രാവണനായി സെയ്ഫ് അലി ഖാൻ

പ്രഭാസ് നായകനാകുന്ന ആദ്യ ബോളിവുഡ്‌ചിത്രമാണ് ആദിപുരുഷ്. സയൻസ് ഫിക്ഷൻ ചിത്രത്തിലൂടെ ബോളിവുഡിലേക്കും ചുവടുവയ്ക്കുകയാണ് താരം. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ രാമായണ കഥയാണ് പങ്കുവയ്ക്കുന്നതെന്നാണ് സൂചന. പ്രഭാസ് രാമനായി എത്തുമ്പോൾ സീതയായി കീർത്തി സുരേഷാണ് എത്തുന്നതെന്ന് റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകരിൽ നിന്നും ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. എന്നാൽ ഇപ്പോൾ രാവണൻ വേഷത്തിൽ...

ജീവിതത്തിൽ എന്തെല്ലാം സംഭവിച്ചിരിക്കുന്നു, എഴുതിവെച്ചില്ലെങ്കിൽ എല്ലാം നഷ്ടടപ്പെടുമെന്ന് തോന്നൽ; ആത്മകഥയിൽ പച്ചയായ ജീവിതവും സിനിമയും- സെയ്ഫ് അലി ഖാൻ

ബോളിവുഡിലെ തിരക്കുള്ള താരമാണ് സെയ്ഫ് അലി ഖാൻ. ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ സിനിമ തിരക്കുകൾ ഇല്ലാതിരുന്നതിനാൽ പല താരങ്ങളും ഈ കാലഘട്ടം വളരെയേറെ ഫലപ്രദമാക്കി. അത്തരത്തിൽ ഈ ലോക്ക്ഡൗൺ കാലത്തെ ഉപയോഗിച്ച താരമാണ് സെയ്ഫ് അലി ഖാനും. വർഷങ്ങൾ നീണ്ട സിനിമ ജീവിതവും അനുഭവങ്ങളും കുടുംബജീവിതവും എല്ലാം ഉൾക്കൊള്ളിച്ച്കൊണ്ട് ആത്മകഥ എഴുതുന്ന തിരക്കിലാണ് താരമിപ്പോൾ. ആത്മകഥയിൽ...

‘ഈ സമയത്ത് നമ്മൾ ഒറ്റക്കെട്ടായി പരസ്പരം സഹായിക്കണം’- വിവിധ സ്ഥാപനങ്ങളിലേക്ക് സംഭാവന നൽകി കരീനയും സെയ്ഫ് അലി ഖാനും

ആഗോള മഹാമാരിയായ കൊറോണയെ തുരത്താനുള്ള പ്രയത്നത്തിലാണ് ജനങ്ങൾ. എല്ലാവരും വീടുകളിൽ കഴിയുകയാണ്. അതോടൊപ്പം തന്നെ ഒട്ടേറെ സഹായങ്ങളും കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ലഭിക്കുന്നുണ്ട്. സിനിമ താരങ്ങൾ കഴിയും വിധം സംഭാവനകൾ നൽകി. ഇപ്പോൾ കരീന കപൂറും സെയ്ഫ് അലി ഖാനും സഹായഹസ്തവുമായി എത്തിയിരിക്കുകയാണ്. യൂണിസെഫ്, ഗിവ് ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങൾക്കാണ്...

800 കോടി ആസ്തിയുള്ള പട്ടൗഡി പാലസ് തിരികെ നേടാൻ സെയ്ഫ് അലി ഖാൻ നടത്തിയത് വലിയ പോരാട്ടം

ബോളിവുഡിലെ ഏറ്റവും പ്രസിദ്ധമായ താര രാജ കൊട്ടാരമാണ് പട്ടൗഡി പാലസ്. സെയ്ഫ് അലി ഖാന്റെ പൈതൃക സ്വത്താണ് ആ കൊട്ടാരം. ഹരിയാനയിലെ ഗുഡ്ഗാവിൽ പത്തേക്കർ വളപ്പിലാണ് പട്ടൗഡി പാലസ് സ്ഥിതി ചെയ്യുന്നത്. അതിമനോഹരവും, അതിഗംഭീരവുമാണ് ഈ കൊട്ടാരം. തന്റെ പൈതൃക സ്വത്താണെങ്കിലും പട്ടൗഡി പാലസ് തലമുറകളായി കൈമാറി ലഭിച്ചതല്ലെന്നു തുറന്നു പറയുകയാണ് സെയ്ഫ് അലി...

സാമൂഹ്യമാധ്യമങ്ങളില്‍ വീണ്ടും താരമായി തൈമൂര്‍; വീഡിയോ കാണാം

ജനിച്ചതുമുതല്‍ക്കെ സാമൂഹ്യമാധ്യമങ്ങളില്‍ താരമായതാണ് സെയ്ഫ് അലി ഖാന്‍- കരീന ദമ്പതികളുടെ മകന്‍ തൈമൂര്‍. വാര്‍ത്തകളില്‍ പലപ്പോഴും ഇടംപിടിക്കാറുണ്ട് കുഞ്ഞുതൈമൂര്‍. ഈ കുട്ടിത്താരം വീണ്ടും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ്. സംഭവം ഇങ്ങനെ; ആയയോടൊപ്പം കാറില്‍ വന്നിറങ്ങിയ തൈമൂറിന്റെ ഫോട്ടോ എടുക്കാന്‍ ചിലരെത്തി. തൈമൂരിന്റെ ശ്രദ്ധ പിടിച്ചെടുക്കുന്നതിനായി ചിലര്‍ 'തൈമൂര്‍..., തൈമൂര്‍' എന്ന് വിളിച്ചു. ഉടനെ എത്തി തൈമൂറിന്റെ മറുപടി....

സെയ്ഫുമൊത്തുള്ള രസകരമായ ലൊക്കേഷൻ വിശേഷങ്ങൾ പങ്കുവെച്ച് പ്രീതി സിന്റ..

വർഷങ്ങൾക്കുമുമ്പുള്ള ചിത്രത്തിലെ  രസകരമായ ലൊക്കേഷൻ വിശേഷങ്ങൾ പങ്കുവെച്ച് നടി പ്രീതി സിന്റ. സലാം നമസ്തേ എന്ന ചിത്രത്തിലെ സെയ്ഫ് അലി ഖാനുമൊത്തുന്ന മാനോഹരമായ ലൊക്കേഷൻ വിശേഷങ്ങളാണ് പ്രീതി സിന്റ പങ്കുവെച്ചിരിക്കുന്നത്. സെറ്റിൽ എല്ലോഴും അൽ രസമായിരുന്നു. ഞാനും സെയ്‌ഫും തമ്മിൽ തല്ലായിരുന്നതിനാൽ ഞങ്ങൾ തമ്മിലുള്ള വഴക്ക് കണ്ട് പരസ്പരം കൊല്ലാനുള്ള ശ്രമമാണോയെന്നുവരെ ചിന്തിച്ചിരുന്നവരായിരുന്നു സൈറ്റിലുള്ളവർ. ക്യാമറയ്ക്കു പിന്നിലും മുന്നിലും എപ്പോഴും...

Latest News

എനിക്കും അച്ഛനുമാണ് ഈ പാട്ട് കൃത്യമായി അറിയാവുന്നത്; പാട്ടിനൊപ്പം കുസൃതി വർത്തമാനങ്ങളുമായി മേഘ്നക്കുട്ടി….

മേഘ്‌നക്കുട്ടിടെ കുട്ടിവർത്തമാനങ്ങളും കുസൃതികളുമൊക്കെ പ്രേക്ഷകർ ഏറ്റെടുത്തതാണ്. പ്രേക്ഷകരുടെ ഇഷ്ടഗാനവുമായി ഓരോ തവണയും വേദിയിലെത്തുന്ന ഈ കുട്ടിഗായിക രസകരമായ വർത്തമാനങ്ങളിലൂടെ പാട്ടുവേദിയുടെ മനംകവരാറുണ്ട്. ഇപ്പോഴിതാ രസകരമായ കൊച്ചുവർത്തമാനങ്ങളുമായി...