വിമാന യാത്രക്കിടെ കാമുകന്റെ വിവാഹാഭ്യർത്ഥന; വൈറൽ വീഡിയോ കാണാം

September 18, 2018

അനാശ്വ പ്രണയത്തിന്റെ ദൃക്‌സാക്ഷികളായി വിമാനയാത്രക്കാർ. വിമാനയാത്രക്കിടെ തന്റെ പ്രിയതമയോടുള്ള ഇഷ്ടം തുറന്നുപറഞ്ഞ കാമുകനാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ചൈനയിലാണ് സംഭവം. എയർലൈൻസ് വിമാനത്തിലെ എയർ ഹോസ്റ്റസായ യുവതിയോടാണ് യാത്രക്കാരിൽ ഒരാൾ വിവാഹാഭ്യർത്ഥന നടത്തിയത്.

വിമാനം ടേക്ക് ഓഫ് ചെയ്ത് അരമണിക്കൂറിനുള്ളിലാണ്  എയർഹോസ്റ്റസായ യുവതിക്ക് മുന്നിലേക്ക് വിവാഹാഭ്യർത്ഥനയുമായി യുവാവ് എത്തിയത്. മുട്ടിലിഴഞ്ഞ് യുവതിയുടെ അടുത്തെത്തി ഇഷ്ടം പറഞ്ഞ താരം പിന്നീട് എണീറ്റ് നിന്ന് യുവതിയെ വാരിപുണരുകയും ചെയ്തു. യുവാവ് വിവാഹാഭ്യർത്ഥന നടത്തിയപ്പോൾ യുവതി ആദ്യമൊന്ന് അമ്പരന്നെങ്കിലും പിന്നീട് ചിരിച്ചുകൊണ്ട് യുവാവിന് മറുപടി നൽകി.

ഇരുവരുടെയും ജീവിതത്തിലെ മനോഹര മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ച വിമാന യാത്രക്കാർ ഇരുവരെയും കൈയ്യടിച്ച് സ്വീകരിക്കുകയായിരുന്നു. വളരെ മനോഹരമായ ഈ മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചതിന്റെ സന്തോഷത്തിലാണ് യാത്രക്കാരിൽ പലരും. ഇരുവർക്കും ആശംസകൾ നേർന്നുകൊണ്ടും നിരവധി ആളുകൾ സോഷ്യൽ മീഡിയ വഴിയും മറ്റുമായി ആശംസകൾ അറിയിച്ചു.