സംഗീതോപകരണങ്ങള്‍ കൊണ്ടൊരു വിസ്മയ പ്രകടനം; വീഡിയോ കാണാം

November 3, 2018

മാനുവല്‍ ജോസഫ് എന്ന മനോജ് സംഗീതോപകരണങ്ങള്‍കൊണ്ട് വിസ്മയങ്ങള്‍ സൃഷ്ടിക്കുന്ന കലാകാരനാണ്. ബാംഗ്ലൂരിലാണ് ഈ കലാകാരന്റെ സ്വദേശം. സംഗീതോപകരണങ്ങളില്‍ മനോജിന്റെ കൈവിരലുകള്‍ പതിയുമ്പോള്‍ വിസ്മയങ്ങളാണ് പിറക്കുന്നത്.

വര്‍ഷങ്ങള്‍ ഏറെയായി സംഗീതത്തില്‍ മനോജ് അത്ഭുതകരമായ പ്രകടനങ്ങള്‍ കഴ്ചവെയ്ക്കാന്‍ തുടങ്ങിയിട്ട്. വിദേശരാജ്യങ്ങളിലടക്കം നിരവധി വേദികളില്‍ അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചിട്ടുണ്ട് മനോജ് എന്ന കലാകാരന്‍.

കോമഡി ഉത്സവവേദിയിലെത്തിയ മനോജ് തന്റെ മികവാര്‍ന്ന പ്രകടനംകൊണ്ട് ഏവരെയും അത്ഭുതപ്പെടുത്തി. ചിരി ഉത്സവ വേദിയെ സംഗീത സാന്ദ്രമാക്കിയ മനോജിന്റെ പ്രകടനം കാണാം.