അന്തരീക്ഷതാപം ക്രമാതീതമായി വര്‍ധിച്ചുവരുന്നു; കരുതലോടെ ഇരിക്കാൻ ചില മാർഗങ്ങൾ..
അന്തരീക്ഷതാപം ക്രമാതീതമായി വര്‍ധിച്ചുവരുന്നത് നിരവധി ആരോഗ്യ പ്രശനങ്ങൾക്ക് കാരണമാകുന്നു. മിക്കയിടങ്ങളിലും സൂര്യതാപമേറ്റുള്ള പൊള്ളലുകള്‍ കണ്ടുതുടങ്ങി. അതുകൊണ്ടുതന്നെ ചൂടുകാലത്ത് ആരോഗ്യസംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം.
പകൽ സമയങ്ങളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നതിനാൽ ഉച്ചക്ക് 12 മണി മുതൽ മൂന്നു മണിവരെ വെയിലത്തുള്ള ജോലികൾ ഒഴിവാക്കുക. വെള്ളം ധാരാളമായി കുടിയ്ക്കുക.വസ്ത്രധാരണത്തിലും ഭക്ഷണത്തിലും പ്രത്യക ശ്രദ്ധ ചെലുത്തുക.
ചൂട് കൂടുന്നത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ശരീരത്തിന്റെ ഭംഗിയെയാണ്. അല്പം വെയില് കൊള്ളുമ്പോൾ തന്നെ ശരീരം ആസകലം കറുത്ത് കരുവാളിച്ച് പോകും. അതുകൊണ്ടു തന്നെ ചൂടുകാലത്ത് ഉണ്ടാകുന്ന പല ചർമ്മ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താനുള്ള ചില മാർഗങ്ങൾ നോക്കാം..
ശരീര സംരക്ഷത്തിന് ഏറ്റവും അത്യുത്തമവും വളരെ എളുപ്പവുമായ മാർഗം ധാരാളം വെള്ളം കുടിയ്ക്കുക എന്നതുതന്നെയാണ്. പഴച്ചാറുകളും കുടിയ്ക്കുന്നത് ശരീരത്തിന് നല്ലതാണ്. രാവിലെയും വൈകിട്ടും തണുത്തവെള്ളത്തില്‍ കുളിക്കണം. ചര്‍മ്മത്തിലടങ്ങിയ പൊടിയും അഴുക്കും നീക്കം ചെയ്യാന്‍ ഇത് സഹായിക്കും.
ചൂടുകാലത്ത് വസ്ത്ര ധാരണത്തിലും പ്രത്യേകം ശ്രദ്ധിക്കണം. ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങളാണ് ചൂടുകാലത്ത് ധരിക്കാൻ നല്ലത്. അതുപോലെ വെയിലത്തിറങ്ങുമ്പോൾ ശരീരത്തിന്റെ കൂടുതൽ ഭാഗങ്ങളും മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് നല്ലത്.
ചൂടുകൂടുന്നതോടെ ശരീരത്തിൽ വിയര്‍പ്പ് തങ്ങിനില്‍ക്കാനും ഇത് ചൂടുകുരു ഉണ്ടാകുന്നതിനും കാരണമാകുന്നു. അതുകൊണ്ടുതന്നെ നനഞ്ഞ തുണികൊണ്ട് ശരീരം ഇടയ്ക്കിടെ തുടയ്ക്കുന്നത് നല്ലതാണ്. തേങ്ങാവെള്ളത്തില്‍ തുണി മുക്കി തുടയ്ക്കുന്നതും ചുടുകുരു കുറയ്ക്കാന്‍ സഹായിക്കും.
അതുപോലെ ചൂടുകാലത്ത് എ.സിയിലോ ഫാനിന്റെ ചുവട്ടിലോ ആയിരിക്കും മുഴുവൻ സമയവും. ഇത് ശരീരത്തിലെ ജലാംശം ഇല്ലാതാക്കി ചർമ്മം വരണ്ടതാക്കും. അതിനാൽ ഇടക്കിടെ വെള്ളം കുടിയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.