സംഗീതം ജീവിതവ്രതമാക്കിയ കുട്ടിപ്പാട്ടുകാരൻ സൂര്യനാരായണൻ

June 16, 2019

അച്ഛന്റെ സംഗീത സ്വപ്‌നങ്ങൾക്ക് ചിറകുനൽകാൻ സംഗീതം ജീവിതവ്രതമാക്കിയ കുട്ടിപ്പാട്ടുകാരൻ സൂര്യ നാരായണൻ.  മികച്ച സ്വരമാധുര്യവുമായി ടോപ് സിംഗർ വേദിയിൽ എത്താറുള്ള സൂര്യ നാരായണൻ ഭാവിയിലെ മികച്ച പിന്നണി ഗായകൻ ആകുമെന്നതിലും സംശയമില്ല.

ഇന്നലെ മയങ്ങുമ്പോഴും ഓമനപുഴ കടപ്പുറവും ജില്ലാം ജില്ലവുമെല്ലാം മലയാളി പ്രേക്ഷകർക്ക് കാട്ടിക്കൊടുത്തത് സൂര്യ നാരായണൻ എന്ന അതുല്യ കലാകാരനെയാണ്.  ഒരു മുത്തശ്ശിക്കൊരു മുത്ത് എന്ന ചിത്രത്തിലൂടെ ചലച്ചിത്ര മുന്നണി രംഗത്തും ഇടം നേടിയിരിക്കുയാണ് സൂര്യനാരായണൻ.

പാട്ടിന്റെ പാലാഴി കടഞ്ഞെടുക്കുന്ന കുരുന്നു ഗായകരെ കണ്ടെത്തുന്നതിനുള്ള പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. സംഗീത സംവിധായകനായ എം ജയചന്ദ്രന്‍, ഗായകന്‍ എം.ജി ശ്രീകുമാര്‍, ഗായിക സിത്താര, അനുരാധ എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കള്‍.

അതേസമയം ആലാപനമികവുകൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കുന്ന 22 കുരുന്നു ഗായിക പ്രതിഭകൾക്ക് സ്‌കോളര്‍ഷിപ്പ് ഒരുക്കിയിരിക്കുകയാണ് ഫ്ളവേഴ്‌സ് ടിവി. ഫ്ളവേഴ്‌സ് ടോപ് സിംഗര്‍ സ്‌കോളര്‍ഷിപ്പ് ഫോര്‍ എജ്യൂക്കേഷന്‍ എന്നാണ് ഈ സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ പേര്. ടോപ് സിംഗറിലെ കുട്ടിപ്പാട്ടുകാരുടെ പഠനചിലവ് ഏറ്റെടുത്തുകൊണ്ടുള്ളതാണ് പുതിയ പദ്ധതി. സ്‌കോളര്‍ഷിപ്പ് വഴി ബുരുദാനന്തര ബിരുദം വരെ പഠിക്കാന്‍ 20 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പാണ് നല്‍കുന്നത്. ടോപ് സിംഗര്‍ 250 എപ്പിസോഡുകള്‍ പിന്നിടുമ്പോഴാണ് പുതിയ പദ്ധതിയുമായി ഫ്ളവേഴ്‌സ് ടിവി ലോക ടെലിവിഷൻ രംഗത്ത് പുതുചരിത്രം കുറിയ്ക്കുന്നത്.

അതേസമയം മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് എക്കാലത്തും പുതുമകള്‍ സമ്മാനിക്കുന്ന ഫ്ളവേഴ്‌സ് ടിവി മറ്റൊരു ചരിത്രമെഴുതുന്നു. ഫ്ളവേഴ്‌സ് ടോപ് സിംഗര്‍ സ്‌കോളര്‍ഷിപ്പ് ഫോര്‍ എജ്യൂക്കേഷന്‍. ടോപ് സിംഗറിലെ 22 മത്സരാര്‍ത്ഥികള്‍ക്കും മത്സരഫലം വരുന്നതിന് മുമ്പേ 20 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് നല്‍കുന്നതാണ് ഈ പദ്ധതി. കുട്ടിപ്പാട്ടുകാര്‍ക്ക് ബുരുദാനന്തര ബിരുദം വരെ പഠിക്കാനാണ് ഇത്തരമൊരു സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പിലാക്കുന്നത്.

ജ്യോതി ലബോറട്ടറീസ് സിഎംഡി എംപി രാമചന്ദ്രന്‍, അമേരിക്കയിലെ ട്രിനിറ്റി ഗ്രൂപ്പ് സിഇഒ സിജോ വടക്കന്‍, ഫ്‌ളവേഴ്‌സ് ടിവി ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍, ഇന്‍സൈറ്റ് മീഡിയ സിറ്റി ചെയര്‍മാന്‍ ഡോ. ബി ഗോവിന്ദന്‍, ട്വന്റിഫോര്‍ വാര്‍ത്താ ചാനല്‍ ചെയര്‍മാന്‍ ആലുങ്കല്‍ മുഹമ്മദ്, ഫ്‌ളവേഴ്‌സ് ടിവി വൈസ് ചെയര്‍മാന്‍ ഡോ. വിദ്യാ വിനോദ്, ഫ്‌ളവേഴ്‌സ് ടിവി ഡയറക്‌ടേഴ്‌സായ സതീഷ് ജി പിള്ള, ഡേവിഡ് എടക്കളത്തൂര്‍ എന്നിവരുടെ സംയുക്ത സംരംഭമാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍ സ്‌കോളര്‍ഷിപ്പ് ഫോര്‍ എജ്യൂക്കേഷന്‍.