‘ആ ഒരു രൂപ വാങ്ങാൻ താങ്കൾ വരണം’; അവസാന കടം വീട്ടാൻ കാത്തുനിൽക്കാതെ സുഷമ യാത്രയായി…
‘നിങ്ങള്‍ വന്ന് എന്നെ കാണണം. നിങ്ങള്‍ വാദിച്ച കേസിന്റെ ഫീസായ ആ ഒരു രൂപ നിങ്ങള്‍ക്ക് തരാനുണ്ട്’, സുഷമ സ്വരാജ് പറഞ്ഞു. ‘തീര്‍ച്ചയായും, അഭിമാനകരമായ ആ ഫീസ് വാങ്ങാൻ ഞാൻ എത്തും, അഡ്വക്കേറ്റ് ഹരീഷ് സാൽവെ മറുപടി നൽകി. ‘എങ്കിൽ നാളെ (ബുധനാഴ്ച ) വൈകിട്ട് ആറുമണിക്ക് വരൂ..’ ഇതായിരിക്കും സുഷമാ സ്വരാജിന്റെ അവസാന ഫോൺ കോൾ. ചൊവ്വാഴ്ച വൈകിട്ട് 8 : 50 ഓടെയാണ് സുഷമ തന്റെ അവസാനത്തെ കടം വീട്ടാൻ ഹരീഷ് സാൽവെയെ ഫോണിൽ വിളിച്ചത്. എന്നാൽ ഈ കടം വീട്ടാൻ കാത്തുനിൽക്കാതെ ചൊവ്വാഴ്ച രാത്രി 11 മണിയോടെ സുഷമ സ്വരാജ് എന്ന നേതാവ് ഈ ലോകത്തോട് വിട പറഞ്ഞു..
ഇന്ത്യയെ പ്രതിനിധീകരിച്ച് രാജ്യാന്തര കോടതിയിൽ കൽഭൂഷൺ യാദവ് കേസ് വാദിച്ചത് ഹരീഷ് സാൽവെ ആയിരുന്നു. ഈ കേസിൽ കൽഭൂഷൺ യാദവിന്റെ വധശിക്ഷ രാജ്യാന്തര കോടതി സ്റ്റേ ചെയ്തിരുന്നു. ഇതിന്റെ ഫീസായ ഒരു രൂപ വാങ്ങാനാണ് ഹരീഷ് യാദവിനെ സുഷമ സ്വരാജ് വിളിച്ചത്. എന്നാൽ ഇത് നൽകുന്നതിന് മുൻപ് തന്നെ ഐ ജനകീയ നേതാവ് മരണത്തിന് കീഴടങ്ങി.
ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രി പതിനൊന്ന് മണിക്കായിരുന്നു അന്ത്യം. ബിജെപി എന്ന പ്രസ്ഥാനത്തിന് ജനകീയ മുഖം സമ്മാനിച്ച നേതാവാണ് ഇതോടെ ഓര്‍മ്മയാകുന്നത്. ദില്ലിയിലെ എയിംസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഇന്ന് വൈകുന്നേരമാണ് സംസ്കാരച്ചടങ്ങുകൾ.
Harish Salve speaking to Padmaja Joshi, anchor at Times Now says he spoke to Sushma Swaraj at 8.50 pm today, she asked him to take the fee of Rs 1 tomorrow. Salve had fought the Kulbushan Jadhav case at ICJ & charged a token sum of Rs 1. She invested so much emotion in this case
— Smita Prakash (@smitaprakash) August 6, 2019