ടെക്ക് ലോകത്ത് ഭീതി പടര്‍ത്തി ജോക്കര്‍ മാല്‍വെയര്‍; ബാധിച്ചിരിക്കുന്നത് 24 ആന്‍ഡ്രോയ്ഡ് ആപ്പുകളെ
സൈബര്‍ ലോകത്ത് ഭീതി പടര്‍ത്തി ജോക്കര്‍ മാല്‍വെയര്‍. 24 ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകളെയാണ് മാല്‍വെയര്‍ ബാധിച്ചിരിക്കുന്നത്. അതേസമയം ഈ ആപ്ലിക്കേഷനുകള്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.
24 രാജ്യങ്ങളെയാണ് മാല്‍വെയര്‍ ബാധിച്ചത്. ഇന്ത്യ, അമേരിക്ക, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ബെല്‍ജിയം, ബ്രസീല്‍, ചൈന, ഈജിപ്റ്റ്, ഫ്രാന്‍സ്, ജര്‍മനി, ഖാന, ഗ്രീസ്, ഇറ്റലി, കുവൈറ്റ്, മലേഷ്യ, മ്യാന്മര്, നെതര്‍ലാന്‍ഡ്, നോര്‍വെ, പോളണ്ട്, പോര്‍ച്ചുഗല്‍, ഖത്തര്‍, സ്പെയിന്, സ്വീഡന് എന്നിവയാണ് ജോക്കര്‍ മാല്‍വെയര്‍ ബാധിച്ചിരിക്കുന്ന രാജ്യങ്ങള്‍. ഫോണുകളില്‍ പ്രവേശിക്കുന്ന ജോക്കര്‍ മാല്‍വെയര്‍, ആന്‍ഡ്രോയ്ഡ് ആപ്പെന്ന വ്യാജേന പ്രവര്‍ത്തനം ആരംഭിക്കുകയും വിവരങ്ങള്‍ ചോര്‍ത്തുകയും ചെയ്യാനാണ് സാധ്യത.
മാല്‍വെയര്‍ ബാധിച്ച ആപ്പുകള്‍ :
എഡ്വക്കേറ്റ് വാള്‍പേപ്പര്‍, ഏജ് ഫെയ്സ്, ഓള്‍ട്ടര്‍ മെസ്സേജ്, ആന്റി വൈറസ് സെക്യൂരിറ്റി സെക്യൂരിറ്റി സ്കാന്‍, ബീച്ച് ക്യാമറ, ബോര്‍ഡ് പിക്കച്ചര്‍ എഡിറ്റിംഗ്, സര്‍ട്ടെയ്ന്‍ വാള്‍പേപ്പര്‍, ക്ലൈമറ്റ് എസ്എംഎസ്, കൊളേറ്റ് ഫേയ്സ് സ്കാനര്‍, ക്യൂട്ട് ക്യാമറ, ഡാസില്‍ വാള്‍പേപ്പര്‍, ഡിക്ലെയര്‍ വാള്‍പേപ്പര്‍, ഡിസ്പ്ലേ ക്യാമറ, ഗ്രെയ്റ്റ് വിപിഎന്‍, ഹ്യൂമര്‍ ക്യാമറ, ഇഗ്നൈറ്റ് ക്ലീന്‍, ലീഫ് ഫെയ്സ് സ്കാനര്‍, മിനി ക്യാമറ, പ്രിന്റ് പ്ലാന്‍ സ്കാന്‍, റാപിഡ് ഫെയ്സ് സ്കാനര്‍, റിവാര്‍ഡ് ക്ലീന്‍, റഡി എസ്എംഎസ്, സോബി ക്യാമറ, സ്പാര്‍ക്ക് വോള്‍പേപ്പര്‍