lakshya

സലിം കുമാറിന്റെ പിറന്നാൾ ആഘോഷമാക്കി താരങ്ങൾ; ചിത്രങ്ങൾ കാണാം

October 11, 2019

വെള്ളിത്തിരയിൽ ചിരിവിസ്‌മയം ഒരുക്കുന്ന കഥാപാത്രമാണ് സലിം കുമാർ. താരത്തിന്റെ ഓരോ കഥാപാത്രങ്ങളെയും ഇരുകൈകളും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസം 50 ആം പിറന്നാൾ ആഘോഷിച്ച താരത്തിന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ചലച്ചിത്രതാരങ്ങളായ മമ്മൂട്ടി, ദിലീപ്, കാവ്യാ മാധവൻ, സംവിധായകൻ ലാൽ ജോസ് തുടങ്ങിനിരവധി താരങ്ങളാണ് ആഘോഷങ്ങളിൽ പങ്കുചേർന്നത്. ദിലീപാണ് ഈ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.

മിമിക്രിയിലൂടെ കലാരംഗത്ത് സജീവമായ താരം ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടാണ് ചലച്ചിത്രലോകത്ത് ശ്രദ്ധേയനായത്. ലാല്‍ ജോസ് സംവിധാനം നിര്‍വ്വഹിച്ച അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെ നായക കഥാപാത്രമായി സലീം കുമാര്‍ അരങ്ങേറ്റംകുറിച്ചു. ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലെ അഭിനയത്തിന് 2010-ല്‍ സലീം കുമാറിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും 2010-ലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചു.

അതേസമയം പിറന്നാളിനോട് അനുബന്ധിച്ച് സലീം കുമാര്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു.