‘നൻപൻ ഡാ…’ സുഹൃത്തുക്കളുടെ സർപ്രൈസ് സമ്മാനത്തിൽ കണ്ണുനിറഞ്ഞ് പിറന്നാളുകാരൻ: വൈറൽ വീഡിയോ

November 14, 2019

കുടുംബ ബന്ധങ്ങളേക്കാൾ ശക്തിയും അടിത്തറയും മിക്കപ്പോഴും സൗഹൃദത്തിന് ഉണ്ട്. ഏതു പ്രതിസന്ധിയിലും കൂടെയുണ്ടാകുമെന്നു ഉറച്ച് വിശ്വസിക്കാവുന്ന ഒരു സുഹൃത്തെങ്കിലും എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകും. ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നതും ഒരു സൗഹൃദ വീഡിയോ ആണ്.

ഒരു കൊച്ചു പിറന്നാൾ ആഘോഷമാണ് താരം. സുഹൃത്തുക്കൾ ചേർന്ന് ചെറിയ കേക്ക് വാങ്ങി മെഴുകുതിരിയൊക്കെ കത്തിച്ച് കൂട്ടുകാരന്റെ പിറന്നാൾ ആഘോഷിക്കുകയാണ്. കളിക്കളത്തിലെ അപ്രതീക്ഷിതമായ ഈ സർപ്രൈസ് പിറന്നാളുകാരന്റെ കണ്ണ് നിറയ്ക്കുന്നുണ്ട്.

Read More:കുട്ടികളുടെ പ്രിയ മലയാള സിനിമ ഗാനങ്ങൾ …

പിറന്നാളൊക്കെ ഇങ്ങനെ ആഘോഷിക്കാറുണ്ടെങ്കിലും മനസ് നിറയ്ക്കുന്നത് പരിമിതികൾക്കുള്ളിൽ നിന്നു സുഹൃത്തുക്കൾ നടത്തിയ ആഘോഷത്തിന്റെ മഹിമ തന്നെയാണ്.  കണ്ണ് നിറഞ്ഞ സുഹൃത്തിനെ പോലെ തന്നെ കാണുന്നവരുടെയും കണ്ണ് നിറയ്ക്കും ഈ കാഴ്ച.