എന്തൊരു ക്യൂട്ടാണ് ഈ പുഞ്ചിരി: ഹൃദയംതൊട്ട ഈ കുഞ്ഞുവാവയുടെ പാൽ പുഞ്ചിരിക്ക് പിന്നിലുമുണ്ട് ഒരു വേദനയുടെ കഥ, വീഡിയോ

November 4, 2019

ജീവിതത്തിലെ  എല്ലാ വിഷമങ്ങളും ഒറ്റ നിമിഷം കൊണ്ട് ഇല്ലാതാവാന്‍ ഒരു പക്ഷെ ഒരു ചെറുപുഞ്ചരി മതിയാവാം. സമൂഹമാധ്യമങ്ങളിൽ ഇതിനോടകം രണ്ടര കോടിയിലധികം ആളുകള്‍ കണ്ട ഈ കുഞ്ഞുവാവയുടെ മനോഹരായ പാല്പുഞ്ചിരിക്ക് പിന്നിൽ ഒരു വേദനയുടെ കഥയുണ്ട്. ഇന്ന് ജനിച്ചുവീഴുന്ന 750 കുട്ടികളിൽ ഒരാൾ ഡൗൺ സിൻഡ്രോം എന്ന രോഗത്തിന് അടിമയാണ് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഈ കുഞ്ഞും ഡൗൺ സിൻഡ്രോം എന്ന രോഗത്തിന് അടിമയാണ്.

ഗ്രേറ്റർ സിൻസിനാറ്റിയിലെ ഡൗൺ സിൻഡ്രോം അസോസിയേഷനാണ് ഈ കുഞ്ഞുവാവയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ഡൗൺ സിൻഡ്രോം രോഗം ബാധിച്ച കുഞ്ഞുങ്ങളുടെ ചികിത്സ ഉറപ്പുവരുത്തുകയും അവരെ ശുശ്രൂഷിക്കുകയും ചെയ്യുന്ന  സംഘടനയായ എന്‍.ഡി.എസ്.എ.എന്‍ എന്ന സംഘടയുടെ കീഴിലുള്ള കുട്ടിയാണിത്.

എന്താണ് ഡൗൺ സിൻഡ്രോം

പിതാവിൽ നിന്നും മാതാവിൽ നിന്നും തുല്യ എണ്ണം ക്രോമസോമുകളാണ് വിനിമയം ചെയ്യപ്പെടുന്നത്. എന്നാൽ ക്രോമസോമുകളുടെ ഘടനയിലോ, എണ്ണത്തിലോ വ്യത്യാസം വരാം . 21 മത്തെ ജോഡിയിൽ ഒരെണ്ണം അധികമായാൽ ഡൗൺ സിൻഡ്രോം എന്ന രോഗം ഉണ്ടാകും. പ്രായമേറിയ അമ്മമാർക്ക് ജനിക്കുന്ന കുട്ടികളിൽ ഡൗൺ സിൻഡ്രോം നിരക്ക് കൂടുതലാണ്‌.

ലക്ഷണങ്ങൾ 

അൻപതോളം ശാരീരിക സവിശേഷതകൾ ഇത്തരത്തിലുള്ള കുട്ടികളിൽ കാണിക്കുന്നു. ഡൗൺ സിൻഡ്രോം ഉള്ള കുട്ടികൾക്ക് മാനസികവളർച്ചയും ശാരീരികവളർച്ചയും സാധാരണപോലെ ഉണ്ടാകുകയില്ല. കണ്ണുകൾക്കുതാഴെ സവിശേഷ രീതിയിലുള്ള തൂങ്ങിയ ത്വക്കും വലുതും വീങ്ങിയതും മുന്നിലേയ്ക്ക് തുറിച്ചിരിക്കുന്നതുമായ നാവും ചെറിയ ശരീരവും സാമാന്യേന വലിയ കരളും പ്ലീഹയും ഇത്തരം കുട്ടികളിൽ കണ്ടുവരുന്നു.