നിയന്ത്രണം വിട്ട് ടാങ്കർ ലോറി; മുന്നിൽ കാർ: അവിശ്വസനീയം ഈ രക്ഷപ്പെടല്‍, വീഡിയോ

November 8, 2019

വാഹനാപകടങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതിലൂടെ മറ്റുള്ളവർക്ക് വലിയ അവബോധമാണ് നൽകുന്നത്. മിക്ക അപകടങ്ങളുടെയും കാരണം അശ്രദ്ധയാണ്. ഇപ്പോഴിതാ വലിയൊരു അപകടം തലനാരിഴയ്ക്ക് ഒഴിവായതിന്റെ  വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

ഹൈവേയിലൂടെ ചീറിപാഞ്ഞ് വരുന്ന വാഹനങ്ങളുടെ ഇടയിൽ നിന്നും നിയന്ത്രണം നഷ്ടപെട്ട ടാങ്കർ ലോറിയുടെ മുന്നിൽപ്പെട്ട കാർ. അത്ഭുതം എന്ന് മാത്രം പറയേണ്ട നിമിഷങ്ങൾ. കാരണം വലിയൊരു അപകടത്തിൽ നിന്നാണ് കാറിലുള്ളവർ രക്ഷപെട്ടത്. നിയന്ത്രണം വിട്ട ലോറി തെന്നി മാറിയതിനാൽ അപകടം ഒഴിവായി. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ടാങ്കർ ലോറിയുടെ നിയന്ത്രണം നഷ്ടപെട്ടത്. എന്നാൽ കാർ ഡ്രൈവർ വാഹനം വെട്ടിച്ച്  മാറ്റുകയായിരുന്നു. കാറിനകത്തുനിന്നുമുള്ള ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതും.

Read also: ഫോണിൽ സംസാരിച്ചുകൊണ്ട് പ്ലാറ്റ് ഫോമിലൂടെ, ട്രാക്കിലേക്ക് വീണ യുവതിയുടെ തൊട്ടടുത്ത് ട്രെയ്ൻ; വീഡിയോ

വാഹനാപകടങ്ങള്‍ ഇന്ന് ദിനംപ്രതി വര്‍ധിച്ചുവരികയാണ്. അശ്രദ്ധയാണ് പലപ്പോഴും വാഹന അപകടങ്ങള്‍ക്ക് ഇടയാകുന്നത്. ചില ഡ്രൈവര്‍മാരുടെ അശ്രദ്ധ ചിലപ്പോഴൊക്കെ മറ്റ് പല വാഹനങ്ങളുടെയും അപകടത്തിന് കാരണമാകാറുണ്ട്. ഗതാഗത നിയമങ്ങളെക്കുറിച്ചും നിയമ ലംഘനങ്ങളെക്കുറിച്ചും അറിവുണ്ടെങ്കിലും പലരും അത് പാലിക്കാറില്ല എന്നതാണ് വാസ്തവം. എന്നാൽ ഇത് വിളിച്ചുവരുത്തുന്നത് വലിയ അപകടങ്ങളാണ്. ചിലപ്പോൾ ഇത്തരം അപകടങ്ങളിലൂടെ ജീവൻ തന്നെ നഷ്ടമായേക്കാം.