കൊടും മഞ്ഞില്‍ അകപ്പെട്ട് പൂച്ചകുട്ടികള്‍; ചൂടുകാപ്പിയൊഴിച്ച് രക്ഷപ്പെടുത്തി രക്ഷകന്‍: വൈറല്‍ വീഡിയോ

January 30, 2020

സമൂഹമാധ്യമങ്ങളില്‍ കയ്യടി നേടുകയാണ് ഒരു രക്ഷകന്‍. മഞ്ഞില്‍ അകപ്പെട്ട പൂച്ചകുഞ്ഞുങ്ങളെ രക്ഷപ്പെടുത്തിയാണ്
കാനഡയിലെ ആല്‍ബെര്‍ട്ട സ്വദേശിയായ കെന്‍ഡാല്‍ ഡിവിസ്‌ക് സമൂഹമാധ്യമങ്ങളില്‍ താരമായത്.

കാനഡയില്‍ കനത്ത മഞ്ഞ് വീഴ്ചയാണ്. ഇതേ തുടര്‍ന്ന് മഞ്ഞിലകപ്പെട്ടതാണ് മൂന്ന് പൂച്ചകള്‍. പൂച്ചകളുടെ കരച്ചില്‍ കേട്ട കെന്‍ഡാല്‍ ഡിവിസ്‌ക് അവയുടെ സമീപത്തേക്ക് എത്തുകയായിരുന്നു. മഞ്ഞ് വീഴ്ച കനത്തതുമൂലം പൂച്ചകളുടെ വാലുകള്‍ മഞ്ഞില്‍ ഉറച്ച നിലയില്‍ കെന്‍ഡാല്‍ ഡിവിസ്‌ക് കണ്ടെത്തി. ഉടന്‍തന്നെ വാഹനത്തിലുണ്ടായിരുന്ന ചൂടുകാപ്പി മഞ്ഞില്‍ ഒഴിച്ചാണ് ഇയാള്‍ പൂച്ചകളെ രക്ഷപ്പെടുത്തിയത്.

Read more: ഇതല്ല ഇതിനപ്പുറം ചാടിക്കടന്നവനാണ്’; 10 അടിയോളം ഉയരമുള്ള ഗേറ്റ് ചാടിക്കടക്കുന്ന നായ: കൗതുക വീഡിയോ

കെന്‍ഡാല്‍ ഡിവിസ്‌ക് പൂച്ചകളെ രക്ഷപ്പെടുത്തുന്ന വീഡിയോ നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്. രക്ഷപ്പെടുത്തിയ പൂച്ചകുട്ടികളെ കെന്‍ഡാല്‍ ഡിവിസ്‌ക് വീട്ടിലേക്ക് കൊണ്ടുപോയി. പൂച്ചകുട്ടികളെ ദത്തെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് നല്‍കുമെന്നും കെന്‍ഡാല്‍ വ്യക്തമാക്കി.

Posted by Kendall Diwisch on Wednesday, 22 January 2020