പൃഥ്വിരാജിന്റെ മകൾ അല്ലിക്കൊപ്പം നസ്രിയയും ഫഹദും, കൂടെ പ്രിയപ്പെട്ട ഓറിയോയും..
മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താര ജോഡികളാണ് നസ്രിയയും ഫഹദ് ഫാസിലും. വിവാഹിതയായെങ്കിലും സിനിമയിൽ നായികയായും നിർമ്മാതാവായും സജീവമാകുകയാണ് നസ്രിയ. വിവാഹ ശേഷം ഫഹദിനൊപ്പം നസ്രിയ ഒന്നിക്കുന്ന ചിത്രമാണ് ട്രാൻസ്. ഫെബ്രുവരി 14നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത് നസ്രിയയും ഫഹദും പൃഥ്വിരാജിന്റെ മകൾ അലംകൃതയെ ഓമനിക്കുന്നതാണ്. അലംകൃത വളരെ സന്തോഷത്തോടെ ഇവർക്കൊപ്പം കളിയും ചിരിയുമായി നിറയുന്നത് ചിത്രങ്ങളിൽ കാണാം. നസ്രിയയുടെ പ്രിയപ്പെട്ട നായക്കുട്ടി ഓറിയോയെ അലംകൃത ഓമനിക്കുന്നുണ്ട്.
കൂടെ എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ സഹോദരിയായി വേഷമിട്ടാണ് നസ്രിയ വിവാഹത്തിന് ശേഷം സിനിമയിലേക്ക് മടങ്ങി എത്തിയത്. സ്വന്തം സഹോദരിയെ പോലെ ആത്മബന്ധം നസ്രിയയുമായി ഉണ്ടെന്നു പൃഥ്വരാജ് പറഞ്ഞിരുന്നു. ആ അടുപ്പം കുടുംബവുമായും നിലനിർത്തുകയാണ് ഇവർ.