ഇരട്ടവേഷത്തില്‍ ധനുഷ്; ‘പട്ടാസ്’ ജനുവരി 15 മുതല്‍ തിയേറ്ററുകളിലേക്ക്‌

January 13, 2020

തമിഴകത്ത് മാത്രമല്ല തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള താരമാണ് ധനുഷ്. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രങ്ങള്‍ കേരളക്കരയും നിറഞ്ഞ കൈയടികളോടെയാണ് സ്വീകരിക്കാറുള്ളത്. ധനുഷ് നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘പട്ടാസ്’. ജനുവരി 15 മുതല്‍ ‘പട്ടാസ്’ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. അതേസമയം മുളകുപാടം ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ റിലീസിനെത്തിക്കുന്നത്.

Read more: മകളായും കാമുകിയായും അമ്മയായും വെള്ളിത്തിരയിൽ മമ്മൂട്ടിക്കൊപ്പം തിളങ്ങിയ താരം ‘ഷൈലോക്കി’ലൂടെ വീണ്ടും എത്തുന്നു…

‘പട്ടാസ്’ എന്ന ചിത്രത്തില്‍ ധനുഷ് ഇരട്ട വേഷത്തിലാണ് എത്തുക. അടുത്തിടെ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിന്റെ ട്രെയ്‌ലറിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ആക്ഷനും ആകാംക്ഷയും സസ്‌പെന്‍സും നിറച്ചാണ് ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നതും.

Read more: ‘ചിരിച്ച് കൊണ്ട് നില്‍ക്കും കണ്ണില്‍ ഇത്തിരി നനവോടെയാണെങ്കിലും’; ചെറുതല്ല ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനാകാന്‍ സൂരജ് എടുത്ത കഷ്ടപ്പാട്: കുറിപ്പ്‌

‘പട്ടാസ്’ എന്ന ചിത്രത്തില്‍ അച്ഛന്‍ കഥാപാത്രത്തെയും മകന്‍ കഥാപാത്രത്തെയുമാണ് ധനുഷ് അവതരിപ്പിക്കുന്നത്. ആര്‍ എസ് ദുരൈ സെന്തില്‍ കുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. സ്‌നേഹ, തെലുങ്ക് താരം മെഹ്‌റിന്‍ പിര്‍സദ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. സത്യ ജ്യോതി ഫിലിംസിന്റെ ബാനറില്‍ സെന്തില്‍ ത്യാഗരാജനും അര്‍ജുന്‍ ത്യാഗരാജനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. വിവേക് മെര്‍വിനാണ് ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്.