സൂക്ഷിച്ച് നോക്കണ്ട, ഇത് ടൊവിനോ തന്നെയാ; ആദ്യ സിനിമയുടെ ഓര്‍മ്മയില്‍ താരം

January 29, 2020

വെള്ളിത്തിരയില്‍ വേറിട്ട കഥാപാത്രങ്ങളെ മികച്ച രീതിയില്‍ അവതരിപ്പിച്ച് ശ്രദ്ധ നേടുന്ന താരമാണ് ടൊവിനോ തോമസ്. സഹനടനായി സിനിമയില്‍ പിച്ചവെച്ചുതുടങ്ങിയ താരം ഇന്ന് നായകനായി മലയാള സിനിമയില്‍ ചുവടുറപ്പിച്ചിരിക്കുന്നു. എട്ട് വര്‍ഷങ്ങളായി ടൊവിനോ മലയാള സിനിമയില്‍ സാന്നിധ്യമറിയിച്ച് തുടങ്ങിയിട്ട്. തന്റെ ആദ്യ സിനിമയുടെ ഓര്‍മ്മ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുകയാണ് താരം.

‘ഇവിടെ നിന്നാണ് എല്ലാം തുടങ്ങിയത്. എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേദിവസമാണ് ഞാന്‍ ഒരു മൂവിക്യാമറയ്ക്ക് മുന്‍പില്‍ നിന്നത്. സൈഡിലും പുറകിലുമൊക്കെ നിന്ന് മുഖം ക്യാമറയില്‍ പതിപ്പിക്കാനുള്ള തത്രപ്പാട് ഈ പാട്ട് സീനില്‍ നന്നായി കാണാം’. ടൊവിനോ ഫേസ്ബുക്കില്‍ കുറിച്ചു.

2012 ല്‍ തിയേറ്ററുകളിലെത്തിയ ‘പ്രഭുവിന്റെ മക്കള്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു ടൊവിനോയുടെ ചലച്ചിത്ര പ്രവേശനം. ചിത്രത്തിലെ ഗാനരംഗത്തിന്‍റെ ഒരു സ്ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ടാണ് താരം ഓര്‍മ്മ പുതുക്കിയത്.

Read more: “അഭിനയിക്കാന്‍ വന്ന ഒരു രാത്രി ഇവരെ കാറില്‍ ഇട്ടതാണ്, ഇപ്പോള്‍ വിവാഹം വരെ എത്തിനില്‍ക്കുന്നു”: ബാലു-എലീന പ്രണയത്തെക്കുറിച്ച് ലാല്‍ ജൂനിയര്‍

‘എന്ന് നിന്റെ മൊയ്തീന്‍’ എന്ന ചിത്രത്തിലെ ടൊവിനോയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ഗപ്പി’, ‘ഗോദ’, ‘മായാനദി’, ‘മറഡോണ’, ‘തീവണ്ടി’, ‘ഒരു കുപ്രസിദ്ധ പയ്യന്‍’, ‘എന്റെ ഉമ്മാന്റെ പേര്’, ‘ലൂസിഫര്‍’, ‘ഉയരെ’, ‘കല്‍ക്കി’, ‘വൈറസ്’, ‘ലൂക്ക’, ‘എടക്കാട് ബറ്റാലിയന്‍ 0’6 ഇങ്ങനെ നീളുന്നു ടൊവിനോ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമകള്‍. ടൊവിനോ തോമസിന്റെ ഓരോ കഥാപാത്രങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

https://youtu.be/GI4lZiea9oI