“ഇയാള്‍ നടന്നു തീര്‍ക്കാന്‍ പോകുന്ന വഴികളില്‍ ഒരുപാട് അത്ഭുതങ്ങള്‍ കാത്തിരിക്കുന്നു”; പൃഥ്വിരാജിനെ അഭിനന്ദിച്ച് മിഥുന്‍ മാനുവല്‍

February 8, 2020

പൃഥ്വിരാജും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ‘അയ്യപ്പനും കോശിയും’. തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ചിത്രത്തിന് മികച്ച പ്രേക്ഷകസ്വീകാര്യതയാണ് ലഭിക്കുന്നതും. വില്ലന്‍ സ്വഭാവമുള്ള കോശി കുര്യന്‍ എന്ന കഥാപാത്രത്തെ പൃഥ്വിരാജ് അതിന്റെ പൂര്‍ണ്ണതയിലെത്തിച്ചു. താരത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനായ മിഥുന്‍ മാനുവല്‍ തോമസ്. ‘സൂപ്പര്‍ താരത്തില്‍ നിന്നും സൂപ്പര്‍ നടനിലേയ്ക്ക്… ഇയാള്‍ നടന്നു തീര്‍ക്കാന്‍ പോകുന്ന വഴികളില്‍ നിശ്ചയമായും ഒരുപാട് അത്ഭുതങ്ങള്‍ ഇനിയും നമ്മെ കാത്തിരിക്കുന്നു’. മിഥുന്‍ മാനുവല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അട്ടപ്പാടിയിലെ സബ് ഇന്‍സ്‌പെക്ടര്‍ അയ്യപ്പനായാണ് ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തില്‍ ബിജു മേനോന്‍ എത്തുന്നത്. മികച്ച പ്രകടനംതന്നെയാണ് ചിത്രത്തില്‍ ബിജു മേനോന്‍ കാഴ്ചവയ്ക്കുന്നതും. സച്ചി ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്തും പി എം ശശിധരനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Read more: ഇയര്‍ഫോണ്‍ നഷ്ടപ്പെടാതിരിക്കാന്‍ കണ്ടെത്തിയ വിദ്യ ഹിറ്റ്, ഒടുവില്‍ സംഗതി വില്‍പനയ്ക്കും

മലയാള സിനിമയ്ക്ക് പൃഥ്വിരാജിനെ സമ്മാനിച്ച സംവിധായകന്‍ രഞ്ജിത്തും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ അച്ഛനായാണ് രഞ്ജിത് എത്തുന്നത്. രഞ്ജിത് എഴുതി സംവിധാനം നിര്‍വഹിച്ച ‘നന്ദനം’ എന്ന ചിത്രത്തിലൂടെയായിരുന്നു പൃഥ്വിരാജിന്റെ ചലച്ചിത്രപ്രവേശനം. ഇപ്പോഴിതാ ഇരുവരും ഒരുമിച്ച് അഭിനയിക്കുകയാണ് ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തില്‍.

സൂപ്പർ താരത്തിൽ നിന്നും സൂപ്പർ നടനിലേയ്ക്ക് ഇയാൾ നടന്നു തീർക്കാൻ പോകുന്ന വഴികളിൽ നിശ്ചയമായും ഒരുപാട് അത്ഭുതങ്ങൾ ഇനിയും…

Posted by Midhun Manuel Thomas on Friday, 7 February 2020