വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചുവടുവയ്ക്കുന്ന പ്രിന്‍സിപ്പല്‍; വൈദികന്റെ ഡാന്‍സിന് കൈയടി

February 19, 2020

നാടോടുമ്പോള്‍ നടുവെ ഓടണമെന്ന് പറയാറില്ലേ… കാലം മാറിയതോടെ വിദ്യാഭ്യാസ രീതിയിലും അനുദിനം മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. അധ്യാപകരെ കണ്ടാല്‍ വിദ്യാര്‍ത്ഥികള്‍ പേടിച്ചരണ്ട് മാറിനില്‍ക്കുന്ന കാലമൊക്കെ മാറി. ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം കൂടുന്നവരാണ് അധ്യാപകര്‍. പഠനത്തില്‍ മാത്രമല്ല, പാട്ടിലും ഡാന്‍സിലുംവരെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം പല അധ്യാപകരും ചേരാറുണ്ട്. ഇത്തരത്തില്‍ അധ്യാപകനും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ഒരു മനോഹര നിമിഷത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.

കോളേജ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം മനോഹരമായി നൃത്ത ചെയ്ത് സോഷ്യല്‍മീഡിയയില്‍ താരമായിരിക്കുകയാണ് അധ്യാപകനായ ഒരു വൈദികന്‍. വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയിലുള്ള ഡോണ്‍ ബോസ്‌കോ കോളേജിലെ പ്രിന്‍സിപ്പാളായ ഫാ. ജോയ് ഉള്ളാട്ടിലാണ് ഈ അധ്യാപകന്‍.. അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് വൈദികന്‍റെ കിടിലന്‍ ഡാന്‍സ്.

Read more: ‘എനിക്ക് പൃഥ്വിരാജ് ആരാണെന്നും ബിജുമേനോന്‍ ആരാണെന്നും അറിയാം, നീ ഏതാടാ…’: സ്വയം ട്രോളി രമേഷ് പിഷാരടി

സദസ്സിലുള്ളവര്‍ നിറഞ്ഞ കൈയടി നല്‍കി വൈദികന്റെ നൃത്തത്തെ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. എന്തായാലും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു ഈ ഡാന്‍സ് വീഡിയോ.

Awesome live performance by Fr. Joy Ullattil & Team from Don Bosco College Sulthan Bathery.

Posted by Seban M Jose on Tuesday, 18 February 2020