മെലിഞ്ഞ് സ്ലിം ആവാൻ ഒരു എളുപ്പമാർഗം

March 7, 2020

മെലിഞ്ഞ് സ്ലിം ആയിരിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിനായി പല മാർഗങ്ങളും നാം സ്വീകരിക്കാറുണ്ട്. ഇപ്പോഴിതാ തടികുറയ്ക്കാൻ നിരവധി മാർഗങ്ങൾ തേടിപോകുന്നവർക്ക് ഒരു എളുപ്പമാർഗം. തടികുറയ്ക്കാൻ ഭക്ഷണം കഴിക്കാതെ ഇരിക്കുകയല്ല വേണ്ടത്, പകരം കൃത്യ സമയത്ത് ഭക്ഷണം കഴിക്കണം.

ദിവസവും ഓറാഞ്ച് ജ്യൂസ് കഴിച്ചാൽ തടി കുറയുമെന്നാണ് ഗവേഷകർ പറയുന്നത്. ജേണൽ ഓഫ് ലിപിഡ് റിസർച്ച് പുറത്തുവിട്ട പഠനത്തിലാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ പറഞ്ഞിരിക്കുന്നത്. ദിവസവും രണ്ടര ഗ്ലാസ് ഓറഞ്ച് ജ്യൂസാണ് കഴിക്കേണ്ടത്. ഇത് ശരീരത്തിൽ ഉള്ള ചീത്ത കൊളസ്ട്രോളിലെ ഇല്ലാതാക്കി നല്ല കൊളസ്ട്രോളിനെ നിലനിർത്തും.

വിറ്റാമിന്‍ സിയുടെ കലവറയാണ് ഓറഞ്ച്. പ്രതിരോധശേഷി വര്‍ധിപ്പിച്ച് രോഗങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കാന്‍ വിറ്റാമിന്‍ സി വളരെ അത്യാവശ്യമാണ്. പല്ലുകളുടെ ആരോഗ്യത്തിനും മികച്ചതാണ് ഓറഞ്ച്. ജലദോഷം, ക്ഷയം, ആസ്തമ, ബ്രോങ്കൈറ്റിസ് തുടങ്ങിയ രോഗാവസ്ഥയിലുള്ളവര്‍ ഓറഞ്ച് ജ്യൂസില്‍ ഒരു നുള്ള് ഉപ്പും ഒരു സ്പൂണ്‍ തേനും കലര്‍ത്തി കുടിക്കുന്നത് നല്ലതാണ്. 

ചര്‍മ്മ സംരക്ഷണത്തിനും ഓറഞ്ച് ഉത്തമമാണ്. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, എ, പൊട്ടാസ്യം എന്നിവ കണ്ണിനും കാഴ്ചശക്തിക്കും ഗുണകരമാണ്. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ വയറിന്റെ ആരോഗ്യത്തിനും നല്ലതാണ്. ഇവ വയറിനുള്ളിലെ അള്‍സറിനെയും മലബന്ധത്തെയും ചെറുക്കാന്‍ സഹായിക്കുന്നു.