ഇന്ത്യയിൽ വീണ്ടും കൊറോണ; ഡൽഹിയിലും തെലുങ്കാനയിലും വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു

March 2, 2020

ഇന്ത്യയിൽ രണ്ടു പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഡൽഹിയിലും തെലങ്കാനയിലുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇറാനിൽ നിന്നും ഡൽഹിയിൽ എത്തിയ ഒരാൾക്കും, ദുബായിൽ നിന്ന് തെലുങ്കാനയിൽ എത്തിയ ആൾക്കുമാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. അതേസമയം ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇറാനിലും ഇറ്റലിയിലും നിരവധിപ്പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യക്കാർ അടക്കം നിരവധിപ്പേർ ഇവിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്.

അതേസമയം ഇത് രണ്ടാം തവണയാണ് ഇന്ത്യയിൽ കൊറോണ വൈറസ് സ്ഥിരീകരിക്കുന്നത്. ആദ്യം കേരളത്തിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. എന്നാൽ അത് പൂർണമായും ഭേദമായിരുന്നു. ഇപ്പോഴിതാ വീണ്ടും ഇന്ത്യയിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയിരിക്കുകയാണ്.

പനി, ചുമ, ശ്വാസതടസം, ജലദോഷം, ക്ഷീണം എന്നിവയാണ് കൊറോണ വൈറസ് ബാധിച്ചാല്‍ ആദ്യ ഘട്ടത്തില്‍ ഉണ്ടാകുന്ന രോഗലക്ഷണങ്ങള്‍, ന്യൂമോണിയ ബാധിക്കാനും സാധ്യതയുണ്ട്. വൈറസ് ശരീരത്തില്‍ കടന്നുകഴിഞ്ഞ് ഏകദേശം പത്ത് ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങൂ. 56 ദിവസം വരെയാണ് ഇന്‍ക്യൂബേഷന്‍ പീരീഡ്.

മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കും, മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും രോഗം പടരും. രോഗി തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുക വഴിയാണ് വൈറസ് മറ്റുള്ളവരിലേക്ക് പടരുന്നത്