ലോക്ക് ഡൗൺ ഓർമ്മകൾ ഒറ്റ ഇമേജിൽ; ചിത്രം പങ്കുവെച്ച് അഹാന കൃഷ്ണകുമാർ

April 23, 2020

സമൂഹമാധ്യമങ്ങളിലെ സജീവ സാന്നിധ്യമാണ് ചലച്ചിത്ര താരം അഹാന കൃഷ്ണകുമാർ. ലോക്ക് ഡൗൺ കാലത്ത് വിരസത മാറ്റാൻ സംഗീതവും നൃത്തവുമൊക്കെയായി എത്തുന്ന താരത്തിന്റെ ഓരോ ചിത്രങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ലോക്ക് ഡൗൺ കാലത്ത് താൻ ചെയ്‍തത് എന്തൊക്കെയാണെന്ന് ഒരു ഇമേജിലൂടെ പങ്കുവെച്ചിരിക്കുകയാണ് അഹാന കൃഷ്‍ണകുമാര്‍.

‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണകുമാര്‍ ചലച്ചിത്ര അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. താരം വെള്ളിത്തിരയില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. അഭിനയത്തിനു പുറമെ പാട്ടിലും ഡാന്‍സിലുമെല്ലാം അഹാന മികവ് തെളിയിച്ചിട്ടുണ്ട്.

കൊറോണ വൈറസ് വ്യാപനത്തിനെതിരെ ബോധവത്‌കരണ വീഡിയോകളും ചിത്രങ്ങളുമായി നിരവധി ചലച്ചിത്ര താരങ്ങളും എത്തുന്നുണ്ട്. അതിന് പുറമെ ലോക്ക് ഡൗൺ വിരസത ഒഴിവാക്കാൻ ക്രിയാത്മക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന താരങ്ങളുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്.