ഇത് തിരിച്ചറിവിന്റെ കാലം; കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് സംഗീത വീഡിയോ: ശ്രദ്ധേയമായി ‘കാലം’

May 6, 2020
covid resistance

കൊവിഡ് 19 എന്ന മഹാമാരിക്കെതിരെ ചെറുത്തുനില്‍പ്പിനായുള്ള പോരാട്ടത്തിലാണ് ലോകം. മാസങ്ങളായി നാം ഓരോരുത്തരും അണി ചേര്‍ന്നിരിക്കുന്നു ഈ പോരാട്ടത്തില്‍. ശക്തമായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തന്നെയാണ് നമ്മുടെ കൈമുതല്‍. കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകരുകയാണ് ഒരു സംഗീത വീഡിയോ.

കവിതാശൈലിയിലുള്ള ഈ ഗാനത്തിന്റെ പേര് കാലം എന്നാണ്. ‘ഇത് തിരിച്ചറിവിന്റെ കാലമാണ്. തിരിച്ചുവരാന്‍ ആഗ്രഹിക്കാത്ത കാലമാണ്’ എന്ന ഓര്‍മ്മപ്പെടുത്തലാണ് ഈ വീഡിയോ. രചന സുബ്രഹ്മണ്യത്തിന്റെ വരികള്‍ ഗാനത്തിന് കരുത്ത് പകരുന്നു. കോഴിക്കോട് സ്വദേശിനിയാണ് രചന സുബ്രഹ്മണ്യം.

Read more: മൂന്നാം വയസ്സില്‍ അനാഥനായി; ഒറ്റപ്പെടലിലും തളരാതെ സിനിമാ സ്വപ്നങ്ങള്‍ക്കായി പോരാട്ടം; പ്രചോദനമാണ് ഈ ജീവിതം

ചലച്ചിത്രസംവിധായകനും നടനുമായ ജോണി ആന്റണിയുടെ മുഖവരയോടെയാണ് വീഡിയോ ആരംഭിയ്ക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്വന്തം ജീവന്‍പോലും മറന്ന് പ്രയത്‌നിയ്ക്കുന്ന ഡോക്ടര്‍മാരും നഴ്‌സുമാരും പാരാമെഡിക്കില്‍ ജീവനക്കാരും അടങ്ങിയ ആരോഗ്യപ്രവര്‍ത്തകര്‍ക്കും പൊലിസ് ഉദ്യോഗസ്ഥര്‍ക്കുമൊക്കെയുള്ള ആദരവ് കൂടിയാണ് ഈ ഗാനം. അഭി വേങ്ങരയാണ് കാവ്യഭംഗിയില്‍ ഗാനം മനോഹരമായി ആലപിച്ചിരിക്കുന്നത്.

Story highlights: kaalam song of Covid resistance