നാല് വയസ്സുള്ള കുട്ടിമാളുഅമ്മയും വെള്ളിപാദസരവും; ലക്ഷ്മി നക്ഷത്രയുടെ ആ വൈറല്‍ ചിത്രങ്ങള്‍ക്കുണ്ട് ഒരു കഥ പറയാന്‍

May 5, 2020
Lakshmi Nakshathra

മലയാളികള്‍ക്ക് അപരിചിതയല്ല ലക്ഷ്മി നക്ഷത്ര. മികച്ച അവതരണശൈലികൊണ്ട് പ്രേക്ഷക ഹൃദയങ്ങളില്‍ താരം ഇടം നേടി. മനോഹരമായ സംസാര ശൈലിയും നിറചിരിയുമൊക്കെ ലക്ഷ്മി നക്ഷത്രയെ ആസ്വാദകര്‍ക്ക് പ്രിയങ്കരിയാക്കി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരത്തിന്റെ രണ്ട് ബാല്യകാല ചിത്രങ്ങളായിരുന്നു സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ്. പിന്നാലെ ആ ചിത്രങ്ങള്‍ക്ക് പിന്നിലെ കഥയും പങ്കുവെച്ചു ലക്ഷ്മി നക്ഷത്ര

ലക്ഷ്മി നക്ഷത്ര പങ്കുവെച്ച ആ കഥ ഇങ്ങനെ

ദേ, ദിതിലേക്ക് ഒന്ന് സൂക്ഷിച്ചു നോക്കിക്കേ.. ആരാ ഈ സുന്ദരിക്കുട്ടീന്നാ… മുഴുവന്‍ വായിച്ചാലേ ഇതിനു പിന്നിലെ വല്യ കഥ അറിയുള്ളൂട്ടോ..

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ ആയിട്ടു എന്നെ ടിവിയിലൂടെ കാണുന്നുണ്ടെങ്കിലും എന്റെ കുട്ടിക്കാലത്തെപ്പറ്റിയൊന്നും അധികം ആള്‍ക്കാര്‍ക്കും അറിയുന്നുണ്ടാവില്ല. സത്യം പറഞ്ഞാല്‍ ഞെട്ടലും അത്ഭുതവും സന്തോഷവും ഒന്നും ഇതുവരെ വിട്ടു മാറീട്ടില്ല. കാരണം എന്താന്നുവെച്ചാല്‍ എന്റെ കയ്യില്‍ പോലും ഈ ഫോട്ടോസ് ഇപ്പോ ഇല്ലാ! ഇതെങ്ങനെ പൊങ്ങി വന്നു, ആരാണ് അപ്-ലോഡ് ചെയ്തത്, അങ്ങനെ കുറേ സംശയങ്ങള്‍…

അച്ഛനേം അമ്മേം ഭീഷണിപ്പെടുത്തി നോക്കി. അവര്‍ അല്ല ഇതിന്റെ പിന്നില്‍. എന്തായാലും ഇങ്ങനെ ഒരു ഫോട്ടോ കിട്ടിയപ്പോഴേയ്ക്കും അത് തിരിച്ചറിഞ്ഞ്, അവരുടെ ചിന്നു… എന്ന് പറഞ്ഞ എല്ലാവരോടും ഒത്തിരി ഇഷ്ടം… ഇനി ഇ ഫോട്ടോസിന്റെ ഫ്‌ളാഷ്ബാക്കിലേക്കു പോവാം ലെ… ആദ്യത്തെ ”കൊച്ചു തമ്പ്രാട്ടികുട്ടി ലുക്ക് ‘, 3 വയസ്സുള്ളപ്പോ ഖത്തറില്‍ വെച്ച് ഒരു വിഷുക്കാലത്തു എടുത്തതാ…

ഇനി അടുത്ത ഫോട്ടോ! 4 വയസുള്ളപ്പോ എന്നെ നാട്ടിലെ സെന്റ് പോള്‍സ് സ്‌കൂളില്‍ ചേര്‍ത്തു. അന്ന് യൂത്ത് ഫെസ്റ്റിവെലിനു എന്ത് ചെയ്യണം ഏത് ചെയ്യണം എന്നു അറിയില്ല പക്ഷെ ‘അമ്മ വിട്ട് കൊടുത്തില്ല. ഫാന്‍സ് ഡ്രസ്സ് കോംമ്പറ്റീഷനു നു ചേര്‍ത്തു.
ഈസിലി അക്‌സസബിള്‍ ആയത് അമ്മുമ്മ കോസ്റ്റിയൂം ആയോണ്ട് എന്നെ ”കുട്ടിമാളുഅമ്മ’ ആക്കി.

ആദ്യമായ് സ്റ്റേജില്‍ കേറിയത് എപ്പോഴാണെന്ന് ചോദിക്കുന്നവരോട് തെളിവ് സഹിതം ഉള്ള ഉത്തരം. ”4 വയസ്സില്‍, കുട്ടിമാളു അമ്മയായ 90 കാരിയായിട്ടു. ”മോനേ… ഞാന്‍ പോയി മുറുക്കാന്‍ വാങ്ങി വരാം’, ഇതായിരുന്നു ഡയലോഗ്.

അന്നും നാക്കിനു നീട്ടം കൂടിയൊണ്ട് ഡയലോഗ് ഒക്കെ പഠിപ്പിച്ചു വിട്ട പോലെ തന്നെ പറഞ്ഞു. നന്നായി അവതരിപ്പിച്ചു. വീട്ടുകാര്‍ പ്രൈസും ഉറപ്പിച്ചു. റിസള്‍ട്ട് വന്നപ്പോ എനിക്ക് സമ്മാനം ഇല്ല.
ഒട്ടും പ്രതീക്ഷിക്കാത്ത ചെസ് നമ്പറിനു വരെ സമ്മാനം തൊട്ടു പിന്നാലെ ജഡ്ജസ്സിന്റെ ഭാഗത്തു നിന്ന് ഒരു കമന്റ്!

‘ചെസ് നമ്പര്‍ ആറ് ആദ്യ 3 പൊസിഷനില്‍ വരേണ്ടതായിരുന്നു, പക്ഷെ 90 വയസ്സായ ഏത് കുട്ടിമാളു’ അമ്മയാ ആ പ്രായത്തില്‍ നല്ല കിലു കിലാ കിലുങ്ങുന്ന വെള്ളിപാദസരം ഇട… പോരാഞ്ഞിട്ട് കൈയ്യില്‍ പിങ്ക് കളര്‍ വളയും!’

നൈസ് ആയി ഒരു അബദ്ധം പറ്റീതാ സ്റ്റേജില്‍ കേറുന്നതിനു മുന്‍പ് വെള്ളി പാദസരവും കൈയില്‍ ഉണ്ടായിരുന്ന വളയും ഊരി വെക്കാന്‍ മറന്നു. ജഡ്ജസ് അത് കണ്ടും പിടിച്ചു. ഒന്നു സൂക്ഷിച്ചു നോക്കിക്കേ. നിങ്ങളും കണ്ടില്ലേ മുത്തശ്ശിയുടെ 90 വയസ്സിലെ വെള്ളിപാദസരം.

അങ്ങനെ എന്റെ ഫാന്‍സി ഡ്രസ്സ് കോമ്പറ്റഷന്‍ ചീറ്റി പോയി. എന്തായാലും ഈ ഫോട്ടോ ആര് കുത്തിപൊക്കിയതാണേലും കാല്‍ ഭാഗം ക്രോപ് ചെയ്യാതിരുന്നതു നന്നായി! അല്ലേല്‍ ഇ കഥയുടെ കൈമാക്‌സ് ചീറ്റി പോയേനെ’

Story Highlights: Lakshmi Nakshatra on throw back picture