ഇതാ പറയുന്നത് നിലത്തു നോക്കി നടക്കണമെന്ന്, ഇല്ലേൽ ദേ ഇതുപോലിരിക്കും; ചിരി പടർത്തി സിംഹം, വീഡിയോ

June 7, 2020
lion

‘നിലത്തുനോക്കി നടക്കണം ഇല്ലെങ്കിൽ കുഴിയിൽ വീഴും’ കുട്ടികളോട് പലപ്പോഴും മുതിർന്നവർ പറഞ്ഞുകൊടുക്കുന്ന കാര്യമാണിത്. എന്നാൽ നിലത്തുനോക്കാതെ നടന്ന് വെള്ളത്തിൽ വീണ ഒരു സിംഹത്തിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കൗതുകമുണർത്തുന്നത്.

കാര്യം കാട്ടിലെ രാജാവാണ് എന്നാലും ശ്രദ്ധിച്ചില്ലെങ്കിൽ ഇതാ ഇതുപോലെ കുഴിയിൽ കിടക്കും എന്നാണ് വീഡിയോ കണ്ട മിക്കവരും പറയുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുധാ രാമനാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.

Read also: പാട്ടും അഭിനയവും ഒന്നിനൊന്ന് ഗംഭീരം; വാത്സല്യ ഭാവങ്ങൾ മുഖത്ത് വിടർത്തി താരാട്ടുമായി ഒരു മിടുക്കി- വീഡിയോ

മൃഗശാലയിൽ നിന്നുള്ളതാണ് ഈ കൗതുക ദൃശ്യങ്ങൾ. കനാലിനരികിലൂടെ നടന്നുനീങ്ങുകയായിരുന്ന രണ്ട് സിംഹങ്ങളിൽ ഒരാളാണ് വെള്ളത്തിലേക്ക് വീണത്. ഉടൻ നീന്തിവന്ന് സിംഹം കരയിലേക്ക് കയറുന്നതും വീഡിയോയിൽ ദൃശ്യമാകുന്നുണ്ട്.

Story Highlights :Lion falls into the water