അഭിഷേകിനൊപ്പം നിത്യ മേനോനും; ഭീതി നിറച്ച് ബ്രീത് ട്രെയ്‌ലർ

July 1, 2020

മലയാളികളുടെ പ്രിയതാരം നിത്യാ മേനോൻ ബോളിവുഡിലും സജീവ സാന്നിധ്യമാകുകയാണ്. ‘മിഷൻ മംഗൾ’ എന്ന ചിത്രത്തിലൂടെയായിരുന്നു നിത്യയുടെ ബോളിവുഡ് അരങ്ങേറ്റം. ഇപ്പോൾ വെബ് സീരിസിൽ അഭിഷേക് ബച്ചനൊപ്പം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയാകുകയാണ് നിത്യ.‘ബ്രീത് ഇൻടു ദി ഷാഡോസ്’ എന്ന വെബ് സീരിസിലാണ് ഇരുവരും ഒന്നിക്കുന്നത്. ആമസോൺ പ്രൈം സീരിസിലൂടെ ജൂലൈ പത്തിനാണ് ‘ബ്രീത് ഇൻടു ദി ഷാഡോസ്’ എത്തുന്നത്.

2018ൽ പുറത്തിറങ്ങിയ ‘ബ്രീതി’ന്റെ രണ്ടാം ഭാഗമാണ് ‘ബ്രീത് ഇൻടു ദി ഷാഡോസ്’. സൈക്കോളജിക്കൽ ത്രില്ലറായ സീരിസ് ഒരുക്കിയിരിക്കുന്നത് ആബുൻഡാന്റിയ എന്റർടൈൻമെൻറ്സിന്റെ ബാനറിൽ മായങ്ക് ശർമ്മയാണ്. അഭിഷേക് ബച്ചൻ ആദ്യമായി അഭിനയിക്കുന്ന സീരിസ് കൂടിയാണ് ‘ബ്രീത് ഇൻടു ദി ഷാഡോസ്’.

Read also: പരിമിതികൾ അതിജീവിച്ച് സഹോദരനെ പരിപാലിക്കുന്ന മുൻകാലുകൾ നഷ്‌ടമായ പൂച്ച- ഹൃദ്യം ഈ വീഡിയോ