മോഹന്‍ലാലിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്; ‘ദൃശ്യം 2’ സെപ്റ്റംബറില്‍ തുടങ്ങിയേക്കും

August 11, 2020
Mohanlal covid negative

ചെന്നൈയില്‍ നിന്നും കേരളത്തിലേക്ക് മടങ്ങിയെത്തിയ മലയാളികളുടെ പ്രിയതാരം മോഹന്‍ലാലിന്റെ കൊവിഡ് പരിശോധാനാ ഫലം നെഗറ്റീവ്. നാല് മാസത്തെ ചെന്നൈ ജീവിതത്തിനു ശേഷം ജൂലൈ 20-ഓടെയാണ് താരം കേരളത്തിലേക്ക് മടങ്ങിയെത്തിയത്. കൊവിഡ് മാനദണ്ഢങ്ങള്‍ പാലിച്ച് ക്വാറന്റീനിലായിരുന്നു താരം.

അതേസമയം കൊവിഡ് പശ്ചാത്തലത്തിലെ ഇടവേളയ്ക്ക് ശേഷം അഭിനയരംഗത്ത് സജീവമാകാന്‍ ഒരുങ്ങുകയാണ് താരം. മോഹന്‍ലാല്‍ നായകനായെത്തുന്ന ദൃശ്യം-2 എന്ന സിനിമ സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിക്കും എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവിലെ കൊവിഡ് ഭീഷണി മാറിയാല്‍ ചിത്രം ഡിസംബറില്‍ റിലീസ് ചെയ്‌തേക്കുമെന്നും സൂചനയുണ്ട്.

Read more: രവിവര്‍മ്മ ചിത്രങ്ങളുടെ പശ്ചാതലത്തില്‍ വ്യത്യസ്തമായൊരു കൊവിഡ് ബോധവല്‍ക്കരണ ഫോട്ടോഷൂട്ട്: ചിത്രങ്ങള്‍

തിയേറ്ററുകളില്‍ കൈയടി നേടി മികച്ച പ്രേക്ഷക സ്വീകാര്യത സ്വന്തമാക്കിയ ചിത്രമാണ് ‘ദൃശ്യം’. ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം 2013 നാണ് പ്രദര്‍ശനത്തിനെത്തിയത്. ബോക്സ് ഓഫീസ് ചരിത്രത്തില്‍ത്തന്നെ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയും ചെയ്തു ദൃശ്യം എന്ന സിനിമ.

ചിത്രത്തിന് രണ്ടാം ഭാഗമുണ്ടാകും എന്ന പ്രഖ്യാപനവും മികച്ച സ്വീകാര്യതയോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. അതേസമയം ജീത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ റാം എന്നൊരു സിനിമയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

Story highlights: Mohanlal covid negative