സ്‌കൂൾ ദിനങ്ങളുടെ ഓർമ്മകൾ ചിത്രത്തിലൂടെ തിരികെയെത്തിച്ച് ആരാധ്യ ബച്ചൻ; ചിത്രം പങ്കുവെച്ച് ഐശ്വര്യ റായ്

September 7, 2020

ഒട്ടേറെ ആരാധകരുള്ള താരപുത്രിയാണ് ആരാധ്യ ബച്ചൻ. അച്ഛൻ അഭിഷേക് ബച്ചനും ‘അമ്മ ഐശ്വര്യ റായിക്കുമൊപ്പം പൊതുപരിപാടികളിൽ പങ്കെടുക്കാനെത്തുന്ന ആരാധ്യ ക്യാമറ കണ്ണുകളുടെ പ്രിയങ്കരിയാണ്. കൊവിഡ് മുക്തയായതിന് ശേഷം ആരാധ്യ സമൂഹമാധ്യമങ്ങളിൽ സജീവമാകുകയാണ്. ചിത്ര രചനയിൽ താല്പര്യമുള്ള ആരാധ്യ അധ്യാപകർക്കായി ഒരു ചിത്രം വരച്ചിരിക്കുകയാണ്. അധ്യാപക ദിനത്തിനോടനുബന്ധിച്ച് വരച്ച ചിത്രം വൈകിയാണ് ഐശ്വര്യ ആരാധകർക്കായി പങ്കുവെച്ചതെങ്കിലും ശ്രദ്ധേയമാകുകയാണ്.

അധ്യാപകർക്ക് നന്ദിയും സ്നേഹവും അറിയിച്ചുകൊണ്ട് പലനിറത്തിലൊരുക്കിയ ആശംസാചിത്രം ഇതിനോടകം അഞ്ചുലക്ഷതിലധികം ആളുകൾ ലൈക്ക് ചെയ്തുകഴിഞ്ഞു. അധ്യാപകർക്ക് ആശംസ അറിയിച്ചുകൊണ്ട് തയ്യാറാക്കിയ കാർഡ് കയ്യിലേന്തി നിൽക്കുന്ന ആരാധ്യയുടെ ചിത്രമാണ് ഐശ്വര്യ പങ്കുവെച്ചത്. ഈ ചിത്രത്തിലൂടെ സ്‌കൂൾ ദിനങ്ങളുടെ ഓർമ്മകൾ തിരികെയെത്തുന്നുവെന്നാണ് സിനിമാതാരങ്ങൾ ചിത്രത്തിന് നൽകിയ കമന്റ്റ്.

View this post on Instagram

✨🥰😘❤️🌹💝🌈✨

A post shared by AishwaryaRaiBachchan (@aishwaryaraibachchan_arb) on

മുൻപ്, കൊവിഡ് വ്യാപനം ശക്തിപ്രാപിച്ചപ്പോൾ സമൂഹത്തിനായി വിശ്രമമില്ലാതെ പ്രവർത്തിക്കുന്നവർക്ക് ചിത്രത്തിലൂടെ ആരാധ്യ നന്ദി അറിയിച്ചിരുന്നു. ആരോഗ്യ പ്രവർത്തകർ, മാധ്യമപ്രവർത്തകർ, പോലീസ്, മുനിസിപ്പാലിറ്റി ജീവനക്കാർ എന്നിവർക്കെല്ലാം ആരാധ്യ ചിത്രത്തിലൂടെ നന്ദി അറിയിച്ചത് ഐശ്വര്യ പങ്കുവെച്ചിരുന്നു.

ആരാധ്യയുടെ ചിത്രങ്ങളും നൃത്തവുമെല്ലാം ഐശ്വര്യ റായ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. അതേസമയം, അമിതാഭ് ബച്ചന് പിന്നാലെ അഭിഷേക് ബച്ചനും ഐശ്വര്യ റായിക്കും ആരാധ്യക്കും കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. കൃത്യ സമയത്ത് ചികിത്സ ലഭിച്ചതോടെ വളരെവേഗം തന്നെ ബച്ചൻ കുടുംബം രോഗ മുക്തരായി.

Story highlights- aradhya bachchan’s teachers day greetings