മെഗാസ്റ്റാറിന്റെ മെഗാചിത്രം വരച്ച് എട്ട് കൂട്ടുകാര്‍

September 7, 2020
Students Draws Mammootty Madhuraraja Look

വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന മലയാളികളുടെ പ്രിയ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഇന്ന് പിറന്നാള്‍. നിരവധിപ്പേരാണ് താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നത്. അറുപത്തിയൊന്‍പതിന്റെ നിറവില്‍ നില്‍ക്കുന്ന മമ്മൂട്ടിക്ക് വ്യത്യസ്തമായ പിറന്നാള്‍ സമ്മാനം ഒരുക്കിയിരിക്കുകയാണ് എട്ട് കുട്ടികള്‍ ചേര്‍ന്ന്.

മമ്മൂട്ടിയുടെ ഒരു വലിയ ചിത്രമാണ് ഇവര്‍ വരച്ചത്. താരം കേന്ദ്രകഥാപാത്രമായെത്തിയ മധുരരാജ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്കാണ് ചിത്രത്തില്‍. ആറടി ഉയരമുണ്ട് ചിത്രത്തിന് എന്നതും മറ്റൊരു കൗതുകമാണ്. വീടുകളിലിരുന്ന് ഓരോ ഭാഗങ്ങള്‍ വരച്ച ശേഷം അവസാനം എല്ലാം ഒരുമിപ്പിക്കുകയായിരുന്നു കുട്ടിക്കൂട്ടം. സൂരജ് കിരണ്‍, അമല്‍ മാത്യു, സിദ്ധാര്‍ത്ഥ് എസ് പ്രശാന്ത്, പ്രണവ് കെ മനോജ്, വസുദേവ് കൃഷ്ണന്‍, ഗേബല്‍ സിബി, ആദിയ നായര്‍, ഗൗരി പാര്‍വ്വതി എന്നിവര്‍ ചേര്‍ന്നാണ് മെഗാസ്റ്റാറിന്റെ മെഗാചിത്രമൊരുക്കിയത്.

Read more: ‘നിസ്സാരം’; കാഴ്ചക്കാരെ അതിശയിപ്പിച്ച് ഒരു ഡ്രൈവിങ് സ്‌കില്‍: വൈറല്‍ വീഡിയോ

വെള്ളിത്തിരയില്‍ എക്കാലത്തും അഭിനയം കൊണ്ട് വിസ്മയങ്ങള്‍ ഒരുക്കുന്ന നടനാണ് മമ്മൂട്ടി. 1951 സെപ്തംബര്‍ ഏഴിന് കോട്ടയം ജില്ലയിലെ വൈക്കത്തിനടത്ത് ചെമ്പ് എന്ന സ്ഥലത്തായിരുന്നു മമ്മൂട്ടിയുടെ ജനനം. അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും സിനിമാ മേഖലയിലാണ് താരം ചുവടുറപ്പിച്ചത്. മൂന്ന് പതിറ്റാണ്ടുകളിലേറെയായി താരം വെള്ളിത്തിരയിലെ നിറസാന്നിധ്യമാണ്.

എണ്‍പതുകളുടെ തുടക്കത്തില്‍ സിനിമയിലേക്ക് എത്തിയ മമ്മൂട്ടി ഓരോ കഥാപാത്രങ്ങളേയും അതിന്റെ പരിപൂര്‍ണ്ണതയില്‍ അവതരിപ്പിക്കുന്നു. 1971-ല്‍ പ്രേക്ഷകരിലേക്കെത്തിയ അനുഭവങ്ങള്‍ പാളിച്ചകള്‍ ആണ് മമ്മൂട്ടിയുടെ ആദ്യചിത്രം. തുടര്‍ന്ന് കെ ജി ജോര്‍ജ് സംവിധാനം നിര്‍വഹിച്ച മേള എന്ന ചിത്രത്തിലൂടെ മമ്മൂട്ടി എന്ന നടന്‍ ചലച്ചിത്രലോകത്ത് ഒരു അടയാളമായി മാറി. പിന്നീട് നിരവധി സിനിമകളില്‍ അനേകം കഥാപാത്രങ്ങളെ താരം അവിസ്മരണീയമാക്കി.

Story highlights: Students Draws Mammootty Madhuraraja Look

Posted by Seemasuresh Suresh on Sunday, 6 September 2020