ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ 7 റൺസിന്റെ വിജയ തിളക്കത്തിൽ സണ്‍റൈസേഴ്‌സ്- തുടർച്ചയായ മൂന്നാമത്തെ പരാജയത്തിൽ മങ്ങി ചെന്നൈ

October 2, 2020

ചെന്നൈ സൂപ്പർ കിംഗ്‌സിനെ ഏഴു റൺസിന്‌ പരാജയപ്പെടുത്തി സൺറൈസേഴ്‌സ് ഹൈദരാബാദ്. പതിമൂന്നാം സീസണിലെ ചെന്നൈയുടെ തുടർച്ചയായുള്ള മൂന്നാമത്തെ തോൽവിയാണിത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മുന്നോട്ടുവെച്ച 165 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് കുതിച്ച ചെന്നൈയ്ക്ക് നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനാണ് സാധിച്ചത്.

ധോണി 36 ബോളില്‍ 47 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. അതോടൊപ്പം ഐ.പി.എല്ലില്‍ താരം 4500 റണ്‍സ് പിന്നിട്ടിരിക്കുകയാണ്. 35 ബോളില്‍ 50 റണ്‍സെടുത്ത ജഡേജയാണ് സൂപ്പര്‍ കിംഗ്‌സിന്റെ ടോപ് സ്‌കോറര്‍.നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് സണ്‍റൈസേഴ്‌സ് 164 റണ്‍സ് സ്വന്തമാക്കിയത്. 26 ബോളിൽ 51 റണ്‍സ് നേടിയ പ്രിയം ഗാർഗാണ് സൺറൈസേഴ്സിന്റെ ടോപ് സ്‌കോറർ.

അഭിഷേക്-ഗാര്‍ഗ് കൂട്ടുകെട്ടിലാണ് സൺറൈസേഴ്‌സ് സ്കോർ നേടിയത്. അഭിഷേക് 24 ബോളില്‍ 31 റണ്‍സ് നേടിയതോടെ ഇരുവരും ചേർന്ന് 77 റൺസാണ് സൺറൈസേഴ്‌സിന് സമ്മാനിച്ചത്. ഡേവിഡ് വാര്‍ണര്‍ 28 റൺസ് നേടിയപ്പോൾ കെയ്ന്‍ വില്യംസണ്‍ ഒൻപത് റൺസാണ് സ്വന്തമാക്കിയത്. മനീഷ് പാണ്ഡെ 29 റൺസാണ് നേടിയത്.

ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ബോളിംഗിനയാക്കുകയായിരുന്നു.  ഇതുവരെ 13 കളികളിലാണ് ഇരുടീമും നേർക്കുനേർ വന്നിട്ടുള്ളത്. അതിൽ 10 തവണയും വിജയം ചെന്നൈ സൂപ്പർ കിംഗ്‌സിന് തന്നെയായിരുന്നു. ഇപ്പോഴിതാ, നാലാംതവണ മത്സരം സ്വന്തമാക്കിയിരിക്കുകയാണ് സൺറൈസേഴ്‌സ് ഹൈദരാബാദ്.

Story highlights- SRS won by 7 runs