കേരളത്തിൽ കാലവർഷം ജൂൺ മൂന്നിന് എത്തും

May 30, 2021
rain alert

സംസ്ഥാനത്ത് കാലവർഷം ജൂൺ മൂന്നിന് എത്തും. മുൻപ് മെയ് 31ന് എത്തുമെന്നായിരുന്നു പ്രവചനം. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രമാണ് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ജൂണ്‍ മൂന്നിന് എത്തുമെന്ന് അറിയിച്ചത്. മാലി ദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്ന് കാറ്റ് മറ്റിടങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. മണ്‍സൂണ്‍ കാറ്റ് ചൊവ്വാഴ്ചയോടെ ശക്തിപ്പെടും.

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശമുണ്ട്.

Read More: മാമ്പഴപ്പാട്ടിനൊപ്പം ചിരിനിമിഷങ്ങളും സമ്മാനിച്ച് മിയക്കുട്ടി, വിഡിയോ

നാളെ ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുണ്ട്. മറ്റന്നാള്‍ ആറ് ജില്ലകളിലും അതിന് ശേഷമുള്ള രണ്ട് ദിവസങ്ങളില്‍ ഏഴ് ജില്ലകളിലും യെല്ലോ അലേര്‍ട്ടുണ്ട്. ഇടിയോട് കൂടിയ മഴയ്ക്കാണ് സാധ്യത. കുന്നിന്‍പ്രദേശങ്ങളിലും മഴ കനക്കുമെന്നും പ്രവചനം.

Story highlights- kerala monsoon rain alert