ഇന്ത്യയിൽ കൊവിഡ് സ്ഥീരികരിച്ചത് 58,419 പേർക്ക്; 81 ദിവസങ്ങൾക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്ക്

June 20, 2021

കൊവിഡ്-19 പൂർണ്ണമായും വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും രാജ്യത്ത് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറയുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,419 പേർക്ക് കൊവിഡ് സ്ഥീരികരിച്ചു. 81 ദിവസങ്ങൾക്ക് ശേഷം ഇതാദ്യമായാണ് പ്രതിദിന കൊവിഡ് കേസുകൾ അറുപതിനായിരത്തിൽ കുറയുന്നത്. രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥീരികരിച്ച് മരിച്ചത് 1,576 പേരാണ്.

ഇന്ത്യയിലെ രോഗമുക്തി നിരക്ക് 96.27 ശതമാനമായി ഉയർന്നിട്ടുണ്ട്. 87,619 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. നിലവിൽ രാജ്യത്ത് വിവിധ ആശുപത്രികളിലായി കഴിയുന്നത് 30,776 പേരാണ്.

Read also;തളരരുത്, ഞങ്ങളെ നോക്കാൻ വേണ്ടി അച്ഛനും അമ്മയും ഭക്ഷണം കഴിക്കാതിരിക്കരുത്; സോഷ്യൽ ഇടങ്ങളുടെ ഹൃദയംതൊട്ട് ഒരു വിഡിയോ

ഇന്ത്യയിൽ ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. 12,443 പേർക്കാണ് സംസ്ഥാനത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,743 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 115 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,948 ആയി.

Story highlights; india reports 58,419 covid cases