ആഘോഷമായൊരു കല്യാണ മേളം; ശ്രദ്ധനേടി ‘അണ്ണാത്തെ’യിലെ ഗാനം

November 19, 2021

രജനികാന്ത് നായകനായി തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ചിത്രമാണ് അണ്ണാത്തെ. സഹോദരസ്നേഹത്തിന്റെ കഥയുമായി എത്തിയ ചിത്രത്തിൽ മലയാളത്തിന്റെയും തമിഴകത്തിന്റെയും പ്രിയ നായികമാർ ആണ് രജനികാന്തിനൊപ്പം വേഷമിട്ടത്. കീർത്തി സുരേഷ്, മീന, ഖുശ്‌ബു, നയൻ‌താര എന്നിവരാണ് ചിത്രത്തിൽ അണിനിരന്നത്. ഇപ്പോഴിതാ, കീർത്തിക്കും മീനയ്ക്കും ഖുശ്‌ബുവിനും ഒപ്പമുള്ള ഒരു ആഘോഷ ഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. മുൻപ് പുറത്തുവന്ന ലിറിക്കൽ വിഡിയോക്കും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.

കീർത്തി സുരേഷ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ വിവാഹ ആഘോഷ ഗാനമാണ് “മറുതാനി” എന്ന് പേരിട്ടിരിക്കുന്ന ഗാനം.ഡി.ഇമ്മാൻ സംഗീതം നൽകിയ ഗാനം രചിച്ചിരിക്കുന്നത് മണി അമുതവനാണ്. നകാഷ് അസീസ്, ആന്റണി ദാസൻ, വന്ദന ശ്രീനിവാസൻ എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്.

Read More: സ്റ്റുഡിയോയിലെ മറ്റു ഷൂട്ടിംഗ് ലൊക്കേഷനുകളിൽ നിന്നും പലപ്പോഴും പിടിച്ചു കൊണ്ട് വന്ന് അഭിനയിപ്പിക്കുകയായിരുന്നു ആ ആറുവയസുകാരനെ; ഉലകനായകന്റെ ഉത്‌ഭവത്തെക്കുറിച്ച് രസകരമായ കുറിപ്പ്

 ഗാനരംഗത്ത് ഖുശ്ബുവും മീനയും നൃത്തവുമായി എത്തുന്നുണ്ട്. ഒരുസമയത്ത് രജനിയുടെ ഹിറ്റ് നായികമാരായിരുന്ന ഇരുവരും അണ്ണാത്തെയിൽ സഹോദരിമാരായാണ് എത്തുന്നത്. നയൻതാരയാണ് ചിത്രത്തിൽ രജനികാന്തിന്റെ നായിക.ശിവ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന അണ്ണാത്തെ ദീപാവലി ആഘോഷത്തോടനുബന്ധിച്ച് നവംബർ 4 നായിരുന്നു തിയേറ്ററുകളിലെത്തിയത്. പ്രകാശ് രാജ്, സൂരി, ജഗപതി ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Story highlights- annathe movie video song