മരക്കാറിൽ കീർത്തിയുടെ നായകനായി എത്തുന്നത് തായ്‌ലൻഡിൽ നിന്നുള്ള നടൻ- വിശേഷങ്ങൾ പങ്കുവെച്ച് നടി

November 17, 2021

സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’. കുഞ്ഞാലി മരക്കാർ നാലാമന്റെ കഥയാണ് ചിത്രം പങ്കുവയ്ക്കുന്നത്. മോഹൻലാൽ മരക്കാർ നാലാമനായി എത്തുന്ന ചിത്രത്തിൽ ഒട്ടേറെ താരങ്ങൾ അണിനിരക്കുന്നുണ്ട്. രണ്ടുവർഷത്തോളമുള്ള കാത്തിരിപ്പിനൊടുവിൽ ചിത്രം പ്രേക്ഷകരിലേക്ക് എത്തുമ്പോൾ പ്രതീക്ഷയും പ്രേക്ഷകർക്ക് ഏറെയാണ്.

ഇപ്പോഴിതാ, സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടി കീർത്തി സുരേഷ്.ആശിർവാദ് സിനിമാസിന്റെ യുട്യൂബ് പേജിലൂടെയാണ് കീർത്തി വിശേഷങ്ങൾ പങ്കുവയ്ക്കുന്നത്. ഒട്ടേറെ കാര്യങ്ങൾകൊണ്ട് ചിത്രം തനിക്ക് വളരെ പ്രധാനമാണ് എന്ന് പറയുകയാണ് നടി. സഹോദരി രേവതി ചിത്രത്തിന്റെ സംവിധാന സംഘത്തിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. അതുപോലെ അച്ഛൻ സുരേഷ് കുമാർ സിനിമയിൽ അഭിനയിച്ചിട്ടുമുണ്ട്.

ഒട്ടേറെ താരങ്ങൾ ആനി നിറക്കുന്ന സിനിമയായതിനാൽ പലരെയും ഓർത്തിരിക്കാൻ തന്നെ പ്രയാസമാണെന്നും കെർത്തി പറയുന്നു. തായ്‌ലൻഡിൽ നിന്നുള്ള ഒരു നടനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സിനിമയിൽ സ്റ്റണ്ടും നൃത്തവുമെല്ലാം കൈകാര്യം ചെയ്തിരിക്കുന്ന നടൻ കീർത്തിയുടെ ജോഡിയായാണ് എത്തുന്നതെന്നും നടി പങ്കുവയ്ക്കുന്നു.

Read More: മനോഹര നൃത്തച്ചുവടുകളുമായി ശില്പ ബാലയും മൃദുലയും- ഹൃദ്യം ഈ വിഡിയോ

മോഹൻലാൽ മരക്കാറായി വൻ താരനിരയുമായി എത്തുന്ന പ്രിയദർശൻ ചിത്രം കൂടിയാണ് ഇത്. മാത്രമല്ല, മികച്ച ചിത്രമുൾപ്പടെ മൂന്നു ദേശീയ പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കിയിരുന്നു.മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് ‘മരക്കാർ, അറബിക്കടലിന്റെ സിംഹം.

Story highlights- keerthy suresh about marakkar movie