സർവ്വ സന്നാഹവുമായി വരവറിയിച്ച് മരക്കാർ- ടീസർ

November 24, 2021

മലയാള സിനിമയിൽ ചരിത്രം സൃഷ്‌ടിക്കാനൊരുങ്ങുന്ന ചിത്രമാണ് ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’. രണ്ടുവർഷത്തോളമാകുന്നു ചിത്രത്തിനായുള്ള കാത്തിരിപ്പ് ആരംഭിച്ചിട്ട്. തിയേറ്റർ റിലീസിനായാണ് ഇത്രയും സമയം കാത്തിരിപ്പ് നീണ്ടത്. ചർച്ചകൾക്കും പ്രതിസന്ധികൾക്കും ഒടുവിൽ തിയേറ്റർ റിലീസിലേക്ക് എത്തിയിരിക്കുകയാണ് മരക്കാർ, അറബിക്കടലിന്റെ സിംഹം. ഡിസംബർ രണ്ടിന് റിലീസിന് ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസർ എത്തിയിരിക്കുകയാണ്. റീലീസിന് എട്ടുദിവസം മാത്രമാണ് ബാക്കിയുള്ളത്.

മുൻപ്, നിരവധി തവണ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ചിത്രത്തിന്റെ റിലീസ് നീട്ടിയിരുന്നു. ഒടുവിലാണ് ഡിസംബർ രണ്ടിന് റീലിസ് നിശ്ചയിച്ചത്. മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’. മോഹൻലാൽ മരക്കാറായി വൻ താരനിരയുമായി എത്തുന്ന പ്രിയദർശൻ ചിത്രം കൂടിയാണ്. മാത്രമല്ല, മികച്ച ചിത്രമുൾപ്പടെ മൂന്നു ദേശീയ പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കിയിരുന്നു.

read More: ധനുഷിന്റെ നായികയായി സാറാ അലിഖാൻ, ഒപ്പം അക്ഷയ് കുമാറും-ചിരിയും നൊമ്പരവും നിറച്ച് ‘അത്രംഗി രേ’ ട്രെയ്‌ലർ

മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രവുമായി പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്ന് വാർത്തകൾ വന്നതുമുതൽ ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. അതും ചരിത്ര പുരുഷൻ കുഞ്ഞാലിമരയ്ക്കാരുടെ ത്രസിപ്പിക്കുന്ന ജീവിത കഥയുമായി മോഹൻലാൽ എത്തുന്ന വാർത്ത വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്.

Story highlights- marakkar arabikkadalinte simham first teaser