ഇത് സൂപ്പർ ഫ്ലെക്സിബിൾ അക്ഷയ്; ലക്ഷ്യം ഗിന്നസ് റെക്കോർഡ്സ്

December 13, 2021

കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബ്രൂസിലി എന്ന് വിളിപ്പേരുള്ള അക്ഷയ് എന്ന ബിരുദ വിദ്യാർത്ഥിയെ പ്രേക്ഷകർ അത്ര പെട്ടന്ന് മറന്നുകാണില്ല. ഒരു വർഷം മുൻപ് ഫ്ളവേഴ്സ് കോമഡി ഉത്സവവേദിയിലൂടെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയ അക്ഷയ് ഇപ്പോൾ ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടാനൊരുങ്ങുകയാണ്. സൂപ്പർ ഫ്ലെക്സിബിൾ ബോഡിതന്നെയാണ് അക്ഷയ്-യുടെ പ്രത്യേകത.

ചെറുപ്പം മുതൽ നൃത്തവും കരാട്ടെയുമൊക്കെ അഭ്യസിച്ചുതുടങ്ങിയതാണ് അക്ഷയ്. അതുകൊണ്ടുതന്നെ അക്ഷയ്-യുടെ കൈയും കാലും ശരീരവുമൊക്കെ ഏത് ദിശയിലേക്കും എളുപ്പത്തിൽ തിരിയുകയും മറിയുകയുമൊക്കെ ചെയ്യും. ഇപ്പോഴിതാ ഗിന്നസ് റെക്കോർഡിനായുള്ള കഠിനപരിശ്രമത്തിലാണ് ഈ കൊയിലാണ്ടിക്കാരൻ. ആരെയും അത്ഭുതപ്പെടുത്തുന്ന മെയ്‌വഴക്കമാണ് അക്ഷയ്‌യുടെ പ്രത്യേകത.

Read also: വേറിട്ട ആസ്വാദനാനുഭവം, ഒരേസമയം ഭീതിയും ആകാംഷയും നിറച്ച് ‘ക്ഷണം’; റിവ്യൂ

രണ്ടാം ക്ലാസ് മുതലാണ് അക്ഷയ് പരിശീലനം ആരംഭിച്ചുതുടങ്ങിയത്. പരിശീലനം തുടങ്ങി പതിനാല് വർഷങ്ങൾ പിന്നിടുമ്പോൾ സൂപ്പർ ഫ്ലെക്സിബിൾ ആയി മാറിക്കഴിഞ്ഞു അക്ഷയ്-യുടെ ശരീരം. ഇപ്പോഴിതാ ഗിന്നസ് റെക്കോർഡ്‌സ് എന്ന ലക്ഷ്യത്തിനായുള്ള കഠിനശ്രമത്തിലാണ് ഈ യുവാവ്. അതിനായി എതിർ ദിശയിലേക്ക് കാൽ മടക്കി ഉപ്പൂറ്റി നിലത്ത് കുത്തുന്നു. അതും മുപ്പത് സെക്കന്റിൽ മുപ്പത് തവണയാണ് അക്ഷയ് ഇങ്ങനെ ചെയ്യുന്നത്. ഇത്തരത്തിൽ ലോകത്ത് ആരും ചെയ്യാത്ത രീതിയിലുള്ള അഭ്യാസങ്ങളാണ് ഗിന്നസ് റെക്കോർഡ്‌സിനായി അക്ഷയ് പരിശീലിക്കുന്നത്.

Story highlights; Akshay Super flexible body