വിധി പകർന്ന ഇരുട്ടിനെ സംഗീതം കൊണ്ട് വെളിച്ചമാക്കി പ്രിറ്റി; ലക്ഷ്യം ഐഎഎസ്, വിഡിയോ

December 22, 2021

കാഴ്ചയ്ക്കപ്പുറം സംഗീതത്തെ നെഞ്ചോട് ചേർത്ത കലാകാരിയാണ് പ്രിറ്റി. പത്തനംതിട്ട ജില്ലയിലെ കുമ്പളാൻ പൊയ്ക സ്വദേശിയായ പ്രിറ്റി അന്ധതയെ മറികടന്ന് നേടിയതെല്ലാം വിജയങ്ങൾ മാത്രമാണ്. പഠനത്തിലും മികവ് തെളിയിച്ച പ്രിറ്റി കോട്ടയം മാർ ബസേലിയോസ് കോളജിൽ ബി എ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയാണ്. സ്കൂൾ തലത്തിൽ തന്നെ ഇതിനോടകം നിരവധി അംഗീകാരങ്ങളും പ്രിറ്റിയെ തേടിയെത്തിയിട്ടുണ്ട്.

ഒളിമ്പ്യാഡ് ജി കെ മത്സരത്തിൽ സ്വർണമെഡൽ ജേതാവാണ് പ്രിറ്റി. ഇതിന് പുറമെ ഗ്ലോറിയ സ്റ്റാർ ഇന്റർനാഷ്ണൽ സ്‌പെഷ്യൽ ജൂറി അവാർഡും ഈ മിടുക്കി കരസ്ഥമാക്കിയിട്ടുണ്ട്. പഠനത്തിനൊപ്പം തന്നെ കലയേയും സ്നേഹിക്കുന്ന പ്രിറ്റി കഴിഞ്ഞ ആറു വർഷമായി സംഗീതം പഠിക്കുന്നുണ്ട്. ഇതിനൊപ്പം കീ ബോർഡിലും പ്രാവീണ്യം തെളിയിച്ച പ്രിറ്റിയുടെ മുന്നിൽ ഇനിയുള്ളത് സിവിൽ സർവീസ് എന്ന മോഹമാണ്.

Read also: ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’ മലയാളം വേർഷനിൽ ഇല്ലാതെപോയ മാമുക്കോയയുടെ രംഗം- ഡിലീറ്റഡ് സീൻ പ്രേക്ഷകരിലേക്ക്

ഇപ്പോഴിതാ കോമഡി ഉത്സവ വേദിയിൽ എത്തിയിരിക്കുകയാണ് പ്രിറ്റി എന്ന മിടുക്കി. ‘വരമഞ്ഞളാടിയ രാവിൻറെ മാറിൽ’ എന്ന മനോഹരമായ ഗാനമാലാപിച്ചാണ് വേദിയിൽ പ്രിറ്റി എത്തിയത്. ഇതിന് പുറമെ ‘ആടിവാ കാറ്റേ പടിവാ കാറ്റേ’ എന്ന ഗാനവും ഗായിക വേദിയിൽ ആലപിക്കുന്നുണ്ട്.

Story highlights; Pritty singing in Comedy Utsavam