തീപ്പെട്ടി കൂടിൽ ഒതുങ്ങുന്ന സാരി; കൗതുക കാഴ്ച

January 13, 2022

എല്ലാ സ്ത്രീകൾക്കും സാരി ഒരു പ്രിയവേഷമാണ്. ആഘോഷങ്ങളിൽ സാരി ഉടുത്തൊരുങ്ങാനാണ് പൊതുവെ എല്ലാവരും ആഗ്രഹിക്കാറുള്ളത്. ഇപ്പോഴിതാ, രസകരമായ ഒരു സാരി വിശേഷമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. തെലങ്കാനയിലെ ഒരു കൈത്തറി നെയ്ത്തുകാരൻ തീപ്പെട്ടിയിൽ ഒതുങ്ങുന്ന ഒരു സാരി നെയ്തിരിക്കുകയാണ് . രാജണ്ണ സിർസില്ല ജില്ലയിലെ നല്ല വിജയ് എന്ന നെയ്ത്തുകാരനാണ് ഇങ്ങനെയൊരു സാരി നെയ്തത്.

തെലങ്കാന മന്ത്രിമാരായ കെടി രാമറാവു, പി സബിത ഇന്ദ്ര റെഡ്ഡി, വി ശ്രീനിവാസ് ഗൗഡ്, എറബെല്ലി ദയാകർ റാവു എന്നിവർക്ക് മുമ്പാകെയാണ് ഇദ്ദേഹം സാരി പ്രദർശിപ്പിച്ചത്.തീപ്പെട്ടിയിൽ ഒതുക്കാവുന്ന കൈത്തറി സാരി ഉണ്ടാക്കാൻ ആറ് ദിവസമാണെടുത്തത്. സാരി നിർമ്മിക്കാൻ ഒരു പ്രത്യേക യന്ത്രം ഉപയോഗിച്ചാൽ മൂന്നു ദിവസം മതി. കൈകൊണ്ട് നെയ്ത സാരിക്ക് 12,000 രൂപ വിലയാണ്. മെഷീൻ ഉപയോഗിച്ച് നിർമ്മിച്ചതിന് 8,000 രൂപയാണ് വില.

Read Also: ഉണ്ണി മുകുന്ദനെ കാണാനായി ആറുവർഷമായി കാത്തിരുന്ന സുഹൃത്ത്; നൃത്തച്ചുവടുകളുമായി നടന്റെ എൻട്രി- വിഡിയോ

മുൻപ് തന്നെ നൂതനമായ ആശയങ്ങളിലൂടെ ശ്രദ്ധേയനാണ് വിജയ്. വിജയ് നെയ്ത സാരി മുമ്പ് 2017 ലെ ലോക തെലുങ്ക് സമ്മേളനത്തിൽ പ്രദർശിപ്പിച്ചിരുന്നു. 2015ൽ മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും ഭാര്യ മിഷേൽ ഒബാമയും ഇന്ത്യയിൽ വന്നപ്പോൾ മിഷേൽ ഒബാമയ്ക്ക് അദ്ദേഹം സൂപ്പർ ഫൈൻ സിൽക്ക് കൊണ്ട് നിർമ്മിച്ച സാരി സമ്മാനിച്ചിരുന്നു.

Story highlights-saree that can fit in a matchbox