ഫ്രഞ്ച് ചാമ്പ്യന്മാരെ തകർത്ത് ചെൽസി മുന്നോട്ട്; ചാമ്പ്യൻസ് ലീഗ് പ്രീ ക്വാര്‍ട്ടർ ആദ്യപാദത്തിൽ അനായാസ വിജയം നേടി മുൻ ചാമ്പ്യന്മാർ

February 23, 2022

ഫ്രഞ്ച് ക്ലബ് ഒളിംപിക് ലില്ലെയെ സ്വന്തം തട്ടകമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ കീഴടക്കി ചാമ്പ്യൻസ് ലീഗിലെ നിലവിലെ ചാമ്പ്യന്മാരായ ചെൽസി മുന്നോട്ടേക്ക്. ചാംപ്യന്‍സ് ലീഗില്‍ പ്രീ ക്വാര്‍ട്ടറിലെ ആദ്യപാദ മത്സരത്തിലാണ് ഒളിംപിക് ലില്ലെയെ എതിരില്ലാത്ത രണ്ട് ഗോളിന് ചെല്‍സി തോല്‍പ്പിച്ചത്.

ഫ്രഞ്ച് ചാംപ്യന്മാര്‍ക്കെതിരെ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ അനായാസ ജയമാണ് ചെല്‍സി സ്വന്തമാക്കിയത്. മത്സരത്തിലുടനീളം ചെല്‍സിയുടെ ആധിപത്യമായിരുന്നു. കായ് ഹാവെര്‍ട്‌സിലൂടെയാണ് ചെല്‍സി ആദ്യ ഗോള്‍ നേടിയത്. എട്ടാം മിനിറ്റില്‍ ഹക്കീം സീയെച്ചിന്റെ കോര്‍ണറില്‍ നിന്നായിരുന്നു ഗോള്‍. തൊട്ടുമുമ്പ് ലീഡെടുക്കാനുള്ള സുവര്‍ണാവസരം ഹാവെര്‍ട്‌സ് പാഴാക്കിയിരുന്നു.ഗോള്‍ നേടിയിട്ടും ചെല്‍സി ആക്രമണം തുടര്‍ന്നു. എന്നാല്‍ ആദ്യ പകുതിയില്‍ മറ്റൊരു ഗോള്‍ കൂടി നേടാന്‍ ചെല്‍സിക്ക് സാധിച്ചില്ല. 63-ാം മിനിറ്റില്‍ ചെല്‍സി ലീഡെടുത്തു. മധ്യനിരയില്‍ പന്തുമായി മുന്നേറി എന്‍ഗോളോ കാന്റെ നല്‍കിയ പാസ് യുഎസ് താരം മനോഹരമായി ഫിനിഷ് ചെയ്തു. മാര്‍ച്ച് 17 ന് ലില്ലെയുടെ ഹോം ഗ്രൗണ്ടിലാണ് രണ്ടാംപാദ മത്സരം.

Read More: ‘എനിക്ക് സഹിക്കാൻ പറ്റുന്നില്ല..’- ലളിതാമ്മയുടെ ഓർമകളിൽ നവ്യ നായർ

അതേസമയം വിയ്യറയല്‍- യുവന്റസ് മത്സരം സമനിലയില്‍ പിരിഞ്ഞു. വിയ്യാറയലിനെതിരെ യുവന്റസ് ഒന്നാം മിനിറ്റില്‍ തന്നെ ഗോള്‍ നേടി. ഡുസന്‍ ലാഹോവിച്ചാണ് വലകുലുക്കിയത്. താരത്തിന്റെ ചാംപ്യന്‍സ് ലീഗ് അരങ്ങേറ്റമായിരുന്നത്. ഡാനിലോയുടെ പാസ് സ്വീകരിച്ചാണ് സെര്‍ബിയന്‍ താരം വല കുലുക്കിയത്. എന്നാല്‍ പതിയ താളം കണ്ടെത്തിയ വിയ്യാറയല്‍ ഇറ്റാലിയന്‍ വമ്പന്മാരുടെ ഗോള്‍മുഖത്ത് ഭീഷണി സൃഷ്ടിച്ചു. പക്ഷെ സമനില ഗോള്‍ നേടാന്‍ വിയ്യാറയൽ രണ്ടാം പകുതി വരെ കാത്തിരിക്കേണ്ടി വന്നു. 66-ാം മിനിറ്റില്‍ ഡാനി പറേജോയാണ് ഗോള്‍ നേടിയത്. 17 ന് യുവന്റസിന്റെ ഗ്രൗണ്ടിലാണ് രണ്ടാംപാദ മത്സരം.

Story Highlights: Chelsea wins pre-quarter first leg match