ബോൾ കുളത്തിലേക്ക് വീണു; ഇറങ്ങി എടുക്കാൻ ശ്രമിച്ച കുട്ടിയെ രക്ഷിച്ച് ബോളെടുത്ത് നൽകി വളർത്തുനായ- വിഡിയോ

March 26, 2022

വളർത്തുമൃഗങ്ങൾ നമുക്ക് സമ്മാനിക്കുന്ന സന്തോഷ നിമിഷങ്ങൾക്ക് വളരെയേറെ മൂല്യമുണ്ട്. അവയില്ലാത്ത ലോകം അപൂർണ്ണമായിരിക്കും. നിങ്ങൾക്ക് ഒരു വളർത്തുമൃഗമുണ്ടെങ്കിൽ, അവയുടെ നിരുപാധികമായ സ്നേഹത്തെക്കുറിച്ച് തീർച്ചയായും അറിയാമായിരിക്കും.

ഇപ്പോഴിതാ, വളരെ അവസരോചിതമായ പ്രവർത്തനത്തിലൂടെ കൈയടി നേടിയിരിക്കുകയാണ് ഒരു നായ. മിടുക്കനായ നായ ഒരു കൊച്ചുകുട്ടിയെ കുളത്തിൽ വീഴുന്നതിൽ നിന്ന് രക്ഷിച്ചു. ചൈനയിലെ ഷെൻഷെനിലാണ് സംഭവം. കുട്ടിയുടെ ജീവൻ രക്ഷിക്കുന്ന നായയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

വീട്ടുമുറ്റത്തു കുളത്തിനു സമീപം നിന്നു കളിക്കുകയാണ് ഒരു സഹോദരനും സഹോദരിയും. പരസ്പരം ബോൾ എറിഞ്ഞു കളിക്കുകയാണ് ഇരുവരും. ഇതിനിടെ സഹോദരി എറിഞ്ഞ ബോൾ കുളത്തിലേക്ക് വീണു. ഇരുവരും കുളത്തിന് സമീപത്തേക്ക് ചെന്ന് നോക്കിയശേഷം പെൺകുട്ടി വീടിനുള്ളിലേക്ക് ഓടിപ്പോയി. ചെറിയ ആൺകുട്ടി കുളത്തിലേക്ക് കൈയിട്ട് ബോളെടുക്കാൻ ശ്രമിക്കുന്നത് വിഡിയോയിൽ കാണാം.

ഇതെല്ലം ശ്രദ്ധിച്ച് കുട്ടികൾക്ക് സമീപം കിടന്നിരുന്ന വളർത്തുനായ വേഗത്തിൽ എത്തി കുട്ടിയുടെ വസ്ത്രത്തിൽ കടിച്ച് കുളത്തിനു സമീപത്തിനിന്നും മാറ്റി. പിന്നാലെ നെറ്റ് ഉപയോഗിച്ച് കുളത്തിൽ കിടന്ന ബോള് എടുത്ത് കുട്ടിക്ക് നൽകുകയും ചെയ്തു. നായയുടെ ബുദ്ധിപരമായ നീക്കം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്.

Read Also: ഇത് സുധിയുടെ ആ പഴയ സ്‌പ്ലെൻഡർ ബൈക്ക്; ഇഷ്ടവാഹനം 25 വർഷങ്ങൾക്ക് ശേഷം സ്വന്തമാക്കി ചാക്കോച്ചൻ

നായ എന്നും മനുഷ്യനോട് സ്നേഹബന്ധം പുലർത്തുന്നവയാണ്. അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ഒരു വിഡിയോ ശ്രദ്ധനേടിയിരുന്നു. ക്യാൻസർ രോഗി തന്റെ വളർത്തുനായയുമായി വീണ്ടും ഒന്നിക്കുന്ന ഒരു വിഡിയോ വൈറലാകുകയും എല്ലാവരെയും കണ്ണീരിലാഴ്ത്തുകയും ചെയ്തു. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോ വളരെയധികം ശ്രദ്ധേയമായിക്കഴിഞ്ഞു.

Story highlights- dog saves boy