ഉക്രൈനിലെ അഭയാർത്ഥികൾക്ക് വേണ്ടി നൊബേൽ സമ്മാനമെഡൽ ലേലം ചെയ്യാനൊരുങ്ങി റഷ്യൻ പത്രപ്രവർത്തകൻ

March 24, 2022

ഉക്രൈനിലെ അഭയാർത്ഥികൾക്കായി തന്റെ നൊബേൽ സമ്മാനം ലേലം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് റഷ്യൻ പത്രപ്രവർത്തകനായ ദിമിത്രി മുറാറ്റോവ്. കഴിഞ്ഞ വർഷമാണ് അദ്ദേഹത്തിന് സമാധാനത്തിനുള്ള നോബെൽ സമ്മാനം ലഭിച്ചത്. ഈ സമ്മാനമെഡലാണ് അദ്ദേഹം ഉക്രേനിയൻ ജനങ്ങൾക്കായി നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം റഷ്യ നൽകിയ സമാധാനത്തിനുള്ള നൊബേൽ സമ്മാനമാണ് അദ്ദേഹം ഭവനരഹിതരായ ഉക്രേനിയൻ അഭയാർഥികളെ സഹായിക്കാൻ വേണ്ടി ലേലം ചെയ്യാൻ തീരുമാനിച്ചത്.

ലോകപ്രശസ്തമായ ഈ സമ്മാനം ലേലത്തിന് വെക്കാൻ ഇതിനോടകം ലേലക്കാരോട് അദ്ദേഹം ആവശ്യപ്പെട്ടുകഴിഞ്ഞു. ഉക്രെയ്നിലെ 10 ദശലക്ഷത്തിലധികം ആളുകൾ ഇതിനോടകം അഭയാർത്ഥികളായി മാറിയതായി ദിമിത്രി മുറാറ്റോവ് അദ്ദേഹത്തിന്റെ ഒരു ലേഖനത്തിൽ കുറിച്ചിരുന്നു. അതിന് പുറമെ ഉക്രൈനിലെ അഭയാർത്ഥികൾക്കും മുറിവേറ്റവർക്കും അടിയന്തിര ചികിത്സ ആവശ്യമുള്ള കുട്ടികൾക്കും വേണ്ടി സഹായങ്ങൾ ചെയ്യാനും അദ്ദേഹം ആളുകളോടെ ആവശ്യപെട്ടിട്ടുണ്ട്.

Read also: ഈ ചിത്രത്തിൽ ആദ്യം കാണുന്നതെന്ത്..? ഇനി ചിത്രങ്ങൾ പറയും നിങ്ങളുടെ വ്യക്തിത്വത്തെക്കുറിച്ച്…

റഷ്യയിലെ നോവയ ഗസറ്റ എന്ന പത്രത്തിന്റെ ചീഫ് എഡിറ്ററാണ് ദിമിത്രി മുറാറ്റോവ്. മുൻപ് ഉക്രൈൻ-റഷ്യ യുദ്ധവുമായി ബന്ധപ്പെട്ട് ലേഖനങ്ങൾ അദ്ദേഹത്തിന്റെ പത്രം റിപ്പോർട്ട് ചെയ്തിരുന്നു. യുദ്ധത്തെ വിമർശിക്കുകയും ഉക്രെയ്‌നിനെതിരായ യുദ്ധത്തെ അപലപിക്കുകയും ചെയ്‌ത റഷ്യൻ മീഡിയകളിൽ ഒന്ന് കൂടിയാണ് ദിമിത്രി മുറാറ്റോവിന്റെ പത്രം. 

Read also: ശ്രീലങ്കയിൽ നിന്ന് തമിഴ്‌നാട്ടിലെ ധനുഷ്‌കോടിയിലേക്ക് 13 മണിക്കൂർ കൊണ്ട് നീന്തിക്കടന്ന് ഓട്ടിസം ബാധിതയായ പെൺകുട്ടി- അഭിമാനമായി പതിമൂന്നുകാരി

Story highlights: Russian journalist donates Nobel prize medal to help Ukraine refugees