20 അംഗകുടുംബത്തെ പോറ്റാൻ തെരുവിൽ അഭ്യസപ്രകടനങ്ങളുമായി ഇറങ്ങുന്ന 86 കാരി; പ്രചോദനമായി ശാന്തമ്മയുടെ ജീവിതം

April 3, 2022

പട്ടിണി മാറ്റി തന്റെ കുടുംബത്തെ സംരക്ഷിക്കാന്‍ ഒരു നീളന്‍ കോലുമായി റേഡിലിറങ്ങിയ മുത്തശ്ശിയെ ആരും മറന്നുകാണില്ല. പ്രായത്തെ വെല്ലുന്ന അഭ്യാസപ്രകടനങ്ങള്‍ നടത്തുന്ന ശാന്ത ബാലു പവാർ എന്ന മുത്തശ്ശിയുടെ ചിത്രങ്ങൾ ലോക്ക് ഡൗൺ കാലത്ത് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. കുടുംബത്തെ പുലർത്താനായി ഇപ്പോഴും അഭ്യസപ്രകടനങ്ങൾ നടത്തിവരുന്ന മുത്തശ്ശിയ്ക്ക് സഹായവാഗ്ദാനവുമായി ചലച്ചിത്രതാരം സോനു സൂദ് എത്തിയതും വാർത്താപ്രാധാന്യം നേടിയതാണ്.

എട്ട് വയസുമുതല്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്ന വ്യക്തിയാണ് ശാന്ത. പിതാവില്‍ നിന്നാണ് ഇവര്‍ അഭ്യാസപ്രകടനങ്ങള്‍ പഠിച്ചെടുത്തത്. വര്‍ഷങ്ങളായുള്ള കുടുംബത്തിന്റെ ഉപജീവന മാര്‍ഗവും ഇതാണ്. ഒന്നും രണ്ടുമല്ല മക്കളും കൊച്ചുമക്കളും അടക്കം ഇരുപത് അംഗ കുടുംബത്തെ പുലർത്തേണ്ട ഉത്തരവാദിത്വമാണ് ശാന്തമ്മയുടേത്. കൊറോണക്കാലത്ത് കുടുംബത്തിലെ പലരുടെയും ജോലി നഷ്ടമായതും ശാന്തമ്മയ്ക്ക് കൂടുതൽ കരുത്തോടെ തെരുവുകളിൽ അഭ്യാസപ്രകടനങ്ങൾ നടത്താൻ കാരണമായി.

അതേസമയം തെരുവുകളിൽ കാശിന് വേണ്ടി അഭ്യാസം നടത്തുക മാത്രമല്ല ഈ എൺപത്തിയാറുകാരി. ഒപ്പം തെരുവിലെ കുട്ടികൾക്ക് ആയോധനകളും സ്വയം പ്രതിരോധിക്കേണ്ട മാർഗങ്ങളുമൊക്കെ പഠിപ്പിച്ച് നൽകുന്നുണ്ട് ഈ ‘അമ്മ. വാരിയർ ആജി എന്നാണ് ഈ മുത്തശ്ശി ഇപ്പോൾ അറിയപ്പെടുന്നത് പോലും. അവരുടെ ശക്തവും മനോഹരവുമായ നീക്കങ്ങൾ ഒരിക്കലും പിഴച്ചിട്ടില്ല. ഈ പ്രായത്തിലും ഉറച്ച മെയ്‌വഴക്കത്തോടും, ചുറുചുറുക്കോടും കൂടി അവർ ആളുകൾക്ക് മുൻപിൽ പ്രകടനങ്ങൾ കാഴ്ചവച്ചുകൊണ്ടിരിക്കുകയാണ്.

Read also: ഈ ചിത്രത്തിൽ ആദ്യം കാണുന്നത് നിങ്ങളിലെ ചില സ്വഭാവങ്ങളുടെ സൂചനയോ..? ; സോഷ്യൽ ഇടങ്ങളിൽ കൗതുകമായ ചിത്രം പറയുന്നത്

തെരുവിൽ അഭ്യസപ്രകടനങ്ങൾ നടത്തി സോഷ്യൽ ഇടങ്ങളിൽ തിളങ്ങിയ ശാന്തമ്മയ്ക്ക് സിനിമയിൽ അഭിനയിക്കാനുള്ള അവസരങ്ങളും ലഭിച്ചട്ടുണ്ട്. ‘ത്രിദേവ്’, ഹേമമാലിനിയും ധർമേന്ദ്രയും അഭിനയിച്ച 1972 -ൽ പുറത്തിറങ്ങിയ ‘സീത ഓർ ഗീത’ എന്നീ ചിത്രങ്ങളിൽ ശാന്തയുടെ അഭ്യാസ പ്രകടനങ്ങൾ കാണാൻ സാധിക്കും.

Story highlights: Inspiring life of 86 year old warrior aaji