‘പൂന്തേൻ അരുവി…’ ദേവരാജൻ മാസ്റ്ററുടെ പാട്ടുമായി പാട്ട് വേദി കീഴടക്കാൻ മേഘ്‌നക്കുട്ടി, ഹൃദയംകൊണ്ട് ഏറ്റെടുത്ത് ജഡ്ജസ്

April 22, 2022

പൂന്തേനരുവീ പൊന്മുടിപ്പുഴയുടെ അനുജത്തീ
നമുക്കൊരേ പ്രായം നമുക്കൊരേ മോഹം
നമുക്കൊരേ ദാഹം … വർഷമേറെ കഴിഞ്ഞിട്ടും മലയാളി മനസുകൾ കീഴടക്കിയ ഗാനമാണിത്. വയലാർ രാമവർമ്മയുടെ വരികൾക്ക് ദേവരാജൻ മാസ്റ്റർ സംഗീതം നൽകിയ ഗാനം മലയാളികൾക്കായി പാടി നൽകിയത് പി സുശീലാമ്മയാണ്. ഇപ്പോഴിതാ ഈ മനോഹര ഗാനവുമായി പാട്ട് വേദിയുടെ ഹൃദയം കവരാൻ എത്തിയിരിക്കുകയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലെ കുഞ്ഞുഗായിക മേഘ്‌നക്കുട്ടി.

അസാധ്യമായാണ് ഈ കുഞ്ഞുഗായിക വേദിയിൽ ഈ ഗാനം ആലപിക്കുന്നത്. മേഘ്‌നക്കുട്ടിയുടെ പാട്ടിന് നിറഞ്ഞ് കൈയടിക്കുന്നുമുണ്ട് വേദി. അസാധ്യമായ ആലാപനമികവിനൊപ്പം മേഘ്നകുട്ടിയുടെ വേദിയിലെ കൊച്ചുവർത്തമാനങ്ങളും കൊച്ചു ഗായികയെ പ്രേക്ഷകരുടെ പ്രിയപ്പെട്ട പാട്ടുകാരിയാക്കി മാറ്റിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ കുഞ്ഞുമോളുടെ എപ്പിസോഡുകൾക്കായി കാത്തിരിക്കുന്നവരും ഏറെയാണ്. ഈ ചെറുപ്രായത്തിനുള്ളിൽ എത്ര പ്രയാസമേറിയ പാട്ടും കാണാതെ പഠിച്ച് പാടുന്നതിനൊപ്പം പാട്ടിലെ സംഗതികളും ഹൃദ്യസ്ഥമാക്കിക്കഴിഞ്ഞു മേഘ്‌ന. ആലാപനമികവുകൊണ്ട് പലപ്പോഴും വിധികർത്താക്കളെപ്പോലും അത്ഭുതപ്പെടുത്താറുണ്ട് ഈ കുഞ്ഞുമോൾ. അത്തരത്തിൽ ഒരു എപ്പിസോഡായിരുന്നു ഇതും.

Read also: മൂന്ന് മാസം പ്രായമായ കുഞ്ഞിന് വീട്ടിൽ തുണയ്ക്ക് ആരുമില്ല; ജയിലിലായ അമ്മയ്ക്ക് അരികിലേക്ക് കുഞ്ഞിനെ എത്തിച്ച് പൊലീസ്

പാട്ടിനൊപ്പം തന്നെ മിടുമിടുക്കരായ കൊച്ചു പാട്ടുകാരുടെ തമാശ നിറഞ്ഞ വർത്തമാനങ്ങളും പലപ്പോഴും പ്രേക്ഷകരുടെ മനം കവരാറുണ്ട്. അത്തരത്തിൽ കുറുമ്പ് വർത്തമാനങ്ങൾക്കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ പാട്ടുകാരിയാണ് മേഘ്ന സുമേഷ്. പാട്ട് പാടാൻ ഓരോതവണ വേദിയിൽ എത്തുമ്പോഴും അതിമനോഹരമായ ആലാപനത്തിനൊപ്പം രസകരമായ സംസാരത്തിലൂടെ പാട്ട് വേദിയിൽ ചിരി പടർത്താറുണ്ട് മേഘ്‌നക്കുട്ടി.

കുരുന്നുകളുടെ പാട്ടുകൾക്കൊപ്പം രസകരമായ നിമിഷങ്ങളാണ് ഓരോ എപ്പിസോഡിലും പാട്ട് വേദി പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. അതിഗംഭീരമായ ആലാപന മികവുകൊണ്ട് കൈയടി നേടുന്ന കുരുന്നുകൾക്കൊപ്പം തമാശകളുമായി വിധികർത്താക്കളും വേദിയിൽ മനോഹര നിമിഷങ്ങളാണ് ഒരുക്കുന്നത്.

Story highlights; Meghna singing Devarajan master song