ശരീരഭാരം കുറയ്ക്കാൻ ജിഞ്ചർ ടീ

June 5, 2022

ശരീരത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പാണ് പ്രധാനമായും അമിത വണ്ണത്തിന് കാരണം. ഇതില്‍ നിന്നും മുക്തി നേടാന്‍ പല മാര്‍ഗങ്ങളും മിക്കവരും പരീക്ഷിക്കാറുണ്ട്. അമിതവണ്ണത്തെ ഒരു പരിധി വരെ നിയന്ത്രിക്കാന്‍ ഇഞ്ചി സഹായിക്കുന്നു. നിരവധി ആരോഗ്യ ഗുണങ്ങളുണ്ട് ഇഞ്ചിക്ക്. ദഹനത്തിനും വിശപ്പ് കുറയ്ക്കാനുമെല്ലാം ഇഞ്ചി ഉത്തമമാണ്. ശരീര ഭാരം കുറയ്ക്കാന്‍ ഇഞ്ചി എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.

ഗ്രീന്‍ ടി, ഇഞ്ചി ചായ- ഗ്രീന്‍ ടിയും ഇഞ്ചി ചായയും ശരീര ഭാരം കുറയ്ക്കുന്നതിന് ഏറെ സഹായകരമാണ്. ദിവസവും രണ്ടോ മൂന്നോ തവണ ഇഞ്ചി ചേര്‍ത്ത ഗ്രീന്‍ ടി കുടിയിക്കുന്നത് ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കും.

ജിഞ്ചര്‍ ജ്യൂസ്- ജിഞ്ചര്‍ ജ്യൂസും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. നാരങ്ങാ, തേന്‍, വെള്ളം എന്നിവ ചേര്‍ത്ത് ഇഞ്ചി ജ്യൂസ് ഉണ്ടാക്കാം. ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന ചീത്ത കൊളസ്ട്രോളിനെ നീക്കം ചെയ്യാന്‍ ജിഞ്ചര്‍ ജ്യൂസ് സഹായിക്കുന്നു.

ജിഞ്ചര്‍ ലെമണ്‍ ജ്യൂസ്: ആരോഗ്യ ഗുണങ്ങളുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് ഇഞ്ചിയുടെയും നാരങ്ങയുടേയും സ്ഥാനം. ഇവ രണ്ടും ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ ഇല്ലായ്മ ചെയ്യാന്‍ സഹായിക്കുന്നു. ഇവ ഒന്നിച്ച് കഴിക്കുന്നതും നല്ലതാണ്. ഇഞ്ചി ചായയില്‍ നാരങ്ങ ചേര്‍ത്ത് കുടിക്കുന്നതും ലെമണ്‍ ജ്യൂസില്‍ ഇഞ്ചി ചേര്‍ത്ത് കുടിയ്ക്കുന്നതും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

Read also:അത്ഭുതത്തോടെയല്ലാതെ കേട്ടിരിക്കാനാവില്ല; ആലാപന മാധുര്യത്തിൽ അമ്പരപ്പിച്ച് ദേവനകുട്ടി, വാനോളം പുകഴ്ത്തി ജഡ്ജസ്- ഇത് നൂറിൽ നൂറ് മാർക്കും നേടിയ പെർഫോമൻസ്

ജിഞ്ചര്‍ ജ്യൂസ്: ജിഞ്ചര്‍ ജ്യൂസും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. നാരങ്ങാ, തേന്‍, വെള്ളം എന്നിവ ചേര്‍ത്ത് ഇഞ്ചി ജ്യൂസ് തയാറാക്കാവുന്നതാണ്. ശരീരത്തില്‍ അമിതമായി അടിഞ്ഞുകൂടുന്ന ചീത്ത കൊളസ്‌ട്രോളിനെ നീക്കം ചെയ്യാന്‍ ജിഞ്ചര്‍ ജ്യൂസ് സഹായിക്കുന്നു. പാനിയങ്ങളില്‍ മാത്രമല്ല ഭക്ഷണത്തിലും ഇഞ്ചി ചേര്‍ക്കുന്നത് ആരോഗ്യകരമാണ്.

അതേസമയം അമിതമായി ഇഞ്ചി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യില്ല.

Story highlights: Health benefits of drinking ginger tea